Connect with us

മഞ്ജുവാര്യര്‍ അന്ന് പറഞ്ഞ കാര്യം പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്; ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണെന്ന് അഡ്വ. ടിബി മിനി

Malayalam

മഞ്ജുവാര്യര്‍ അന്ന് പറഞ്ഞ കാര്യം പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്; ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണെന്ന് അഡ്വ. ടിബി മിനി

മഞ്ജുവാര്യര്‍ അന്ന് പറഞ്ഞ കാര്യം പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്; ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണെന്ന് അഡ്വ. ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെയും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം തന്നെ മലയാളികളെ ഞെട്ടിപ്പിക്കുന്നവയാണ്. കേസിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. അത്തരത്തില്‍ ഒന്നായിരുന്നു ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റം. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ടിബി മിനി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിനി ഇതേ കുറിച്ച് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി ചുമതലയേറ്റെടുത്തതിന് പിന്നാലെ ശ്രീജിത്ത് ഐപിഎസ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയെന്ന് മാത്രമല്ല, അദ്ദേഹത്തെ പൊലീസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പറഞ്ഞ് വിടുകയുമാണ് ചെയ്തതെന്നാണ് അഡ്വ.ടിബി മിനി പറയുന്നത്. അതാണ് ഈ കേസിലെ പ്രധാനപ്പെട്ട കാര്യം. ട്രാന്‍സ്‌പോര്‍ട്ടിലേക്ക് മാറ്റിയാലും അദ്ദേഹം തന്നെ ഇതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നെങ്കില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാവുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച 45 ദിവസത്തില്‍ 15 ദിവസത്തോളം ശ്രീജിത്ത് ഐപിഎസിനെ മാറ്റയതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നഷ്ടപ്പെട്ടു. പുതുതായി വന്നിരിക്കുന്നയാള്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്യാന്‍ പോകുന്നയാളാണ്. അദ്ദേഹത്തിന് എന്നല്ല, ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു താല്‍പര്യവും ഉണ്ടാവില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു. മനുഷ്യരായി ജനിച്ച ഒരാളെ സംബന്ധിച്ച് ജോലിയില്‍ നിന്നും പിരിഞ്ഞ് പോകുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു കേസും ഏറ്റെടുക്കാന്‍ താല്‍പര്യം ഉണ്ടാവില്ല. അത് പാതിവഴിയില്‍ വെച്ചിട്ട് പോകുമെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. അത് കേസിനെ തകര്‍ക്കുന്ന നിലയിലേക്കും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത രീതിയില്‍ പ്രതികള്‍ക്ക് സഹായകരമാവുകയാണ് ചെയ്തത്.

നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി സ്വതന്ത്രമായ അവരുടെ ജോലിക്ക് വേണ്ടി വന്ന സമയത്ത് വളരെ ബോധപൂര്‍വ്വം പ്ലാന്‍ ചെയ്ത് അവര്‍ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് വേറൊരു വാഹനം വന്നിടിപ്പിച്ചിട്ട് മറ്റൊരു വാഹനത്തില്‍ അവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു പ്രതിരോധത്തിനും ഒരു സാധ്യതയും ഇല്ല. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെ ശിക്ഷിക്കണം എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. അയാള്‍ ആ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. പള്‍സര്‍ സുനിയെ ശിക്ഷിച്ചു എന്നുള്ളതുകൊണ്ട് ദിലീപിനെ ശിക്ഷിക്കണം എന്നില്ല. ദിലീപാണ് പള്‍സര്‍ സുനിയെ വിട്ടതെന്ന് സംശയ രഹിതമായി തെളിയിക്കപ്പെടണം. അതിന് വ്യക്തമായ തെളിവുകളും സാക്ഷികളും വേണമെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ദിലീപിന്റെ കേസില്‍ ദിലീപ് പ്രതിയായി വന്നതിന് ശേഷം അദ്ദേഹം ഈ കേസില്‍ രക്ഷപ്പെടുന്നതിന് വേണ്ടി സാക്ഷികളെ കൂറുമാറ്റുന്നതിന്. ദിലീപിന്റെ വക്കീലും ദിലീപുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഒരു പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ കോടതി പ്രധാനമായി പറയുന്നത്. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതായി തെളിവില്ലെങ്കിലും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പല ഓഡിയോകളും വ്യക്തമാക്കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇവരൊക്കെ ശ്രമിച്ചുവെന്നാണ്.

ദിലീപ് തന്നെ പറഞ്ഞത് പോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കേണ്ട. അതിന് വേണ്ടി ഇത്തരം കൃത്യം ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. അത് പ്രോസിക്യൂഷന്റെ അന്വേഷണ സംഘത്തിന്റേ അടക്കം ചുമതലയാണ്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും സിം കാര്‍ഡും നശിപ്പിച്ചെന്ന് പറയുന്ന അഭിഭാഷകരും ശിക്ഷിക്കപ്പെടണം. നേരത്തെ ഡിജിപിയായിരുന്നു വ്യക്തി അന്വേഷണത്തില്‍ ഇടപെട്ട് തടസ്സം സൃഷ്ടിച്ചതിനെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ മാനനഷ്ട കേസ് കൊടുത്തില്ലെന്നും ടിബി മനി ചോദിക്കുന്നു.

ജോലിക്ക് പോവുന്ന പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനെതിരായ ഒരു പോരാട്ടമാണിത്. ഇവിടെ മഞ്ജുവാര്യര്‍ അന്ന് പറഞ്ഞ കാര്യം പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്. ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണ്. മഞ്ജുവാര്യര്‍ പറഞ്ഞത് ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും മിനി പറഞ്ഞു.

More in Malayalam

Trending

Recent

To Top