Connect with us

എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം; ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ; സിനിമാ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി മീര നന്ദന്‍!

News

ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് നടന്നുകയറിയ നായികയാണ് മീര നന്ദന്‍. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ സിനിമകളില്‍ താരം വേഷമിട്ടു. എന്നാൽ അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല മീരാ നന്ദൻ. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം.

സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് .മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കറന്‍സി, പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, സീനിയേഴ്‌സ്, ശങ്കരനും മോഹനനും, സ്വപ്‌നസഞ്ചാരി, മല്ലു സിങ്, റെഡ് വൈന്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മീര നന്ദന്‍ അഭിനയിച്ചിട്ടുണ്ട്.

തന്റെ സിനിമാജീവിതത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് മീര നന്ദന്‍. മുന്‍പ് ഒരു ടിവി ചാനലിൽ നാദിര്‍ഷ അവതാരകനായെത്തിയ ഒരു പരിപാടിയിലായിരുന്നു മീര നന്ദന്‍ മനസ്സു തുറന്നത്.

പഴയ നടന്മാരില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നാണ് മീരാ നന്ദന്‍ പറയുന്നത്. ‘എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം. അതുപോലെ കൊച്ചിന്‍ ഹനീഫ, തിലകന്‍ എന്നിവരോടൊപ്പവും സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നതോര്‍ത്ത് ദുഃഖമുണ്ട്.

ഇത്രനാള്‍ അഭിനയിച്ചിട്ട് അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയ സിനിമകളുണ്ടോ എന്ന ചോദ്യത്തിന് ഒന്നല്ല, ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മീര നന്ദന്റെ മറുപടി. പക്ഷെ, ആ സിനിമകളുടെ പേര് പറയാന്‍ താത്പര്യമില്ലെന്നും മീര വ്യക്തമാക്കി.

നിരവധി ചിത്രങ്ങളില്‍ മീരാ നന്ദന്‍ അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്‌സ് എന്നിവയിലെല്ലാം അതിഥി വേഷത്തിലാണ് അഭിനയിച്ചത്.

about meera nandan

More in News

Trending

Recent

To Top