serial news
അമ്മയ്ക്ക് ഉമ്മ കൊടുത്ത് മലയാളികളുടെ മനസപുത്രി; ശ്രീകലയുടെ കുഞ്ഞുവാവ ; മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി നടി ശ്രീകല!
അമ്മയ്ക്ക് ഉമ്മ കൊടുത്ത് മലയാളികളുടെ മനസപുത്രി; ശ്രീകലയുടെ കുഞ്ഞുവാവ ; മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി നടി ശ്രീകല!
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്രീകല ശശീധരന്. എന്റെ മാനസപുത്രി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അക്കാലത്ത് സീരിയല്‍ ലോകം ഏറെ ചര്‍ച്ചയാക്കിയ കഥയും കഥാപാത്രവുമായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി ശ്രീകലയും അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. ശേഷം തിരിച്ച് വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയായിരിക്കുകയാണിപ്പോള്‍.
ഇപ്പോൾ തന്റെ മകൾക്കൊപ്പമുള്ള ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ് ശ്രീകല.സാൻവിത എന്നാണ് ശ്രീകലയുടെ മോളുടെ പേര്. ഇത് സാൻവിത, ഇതാണ് പുതിയ ആള്, ഇപ്പോൾ നാല് മാസമായി, സാൻവി എന്ന് വിളിക്കും- ശ്രീകല വീഡിയോയിൽ പറയുന്നു. സാംവേദ് എന്നാണ് ശ്രീകല- വിപിൻ ദമ്പതികളുടെ ആദ്യത്തെ കൺമണി.
ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് ശ്രീകല. ആദ്യത്തേത് മോനാണല്ലോ, അപ്പോൾ രണ്ടാമത്തെയാൾ മോളായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായതിൽ സന്തോഷം.
പ്രാർഥന എന്റെ ദൈവം കേട്ടു- മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീകല പറഞ്ഞത് ഇങ്ങനെയാണ്. അനിയത്തിയുടെ വരവിൽ മോൻ വലിയ സന്തോഷത്തിലാണ്. ആദ്യം ചെറിയ അമ്പരപ്പ് ഉണ്ടായിരുന്നെങ്കിലും പതിയെപ്പതിയെ അവളോടൊപ്പമായി എപ്പോഴും എന്നും ശ്രീകല പറഞ്ഞിരുന്നു. മോൾ വളർന്ന ശേഷം ഇനി അഭിനയം നോക്കാമെന്നും ശ്രീകല പറഞ്ഞിരുന്നു.
2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്നത്. 2013 ല്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.
കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004 ലാണ് ശ്രീകല അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 2007 മുതല്‍ 2010 വരെയാണ് എന്റെ മാനസപുത്രി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചത്. 2019 ല്‍ ശബരിമല സ്വാമി അയ്യപ്പന് എന്ന പരമ്പരയില്‍ പാര്‍വതി ദേവിയായിട്ടും ശ്രീകല അഭിനയിച്ചു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്.
about sreekala
