Connect with us

പുഞ്ചിരിക്കാനോ കണ്ണ് ചിമ്മാനോ സാധിക്കുന്നില്ല; രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍ ; ഞെട്ടലിൽ ആരാധകർ !

Hollywood

പുഞ്ചിരിക്കാനോ കണ്ണ് ചിമ്മാനോ സാധിക്കുന്നില്ല; രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍ ; ഞെട്ടലിൽ ആരാധകർ !

പുഞ്ചിരിക്കാനോ കണ്ണ് ചിമ്മാനോ സാധിക്കുന്നില്ല; രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍ ; ഞെട്ടലിൽ ആരാധകർ !

തന്റെ ആരോഗ്യസ്ഥിതി നന്നല്ലെന്ന് ആരാധകരോട് വെളിപ്പെടുത്തികനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയെന്നും ഈ അവസ്ഥ മുഖത്തിന്റെ ഭാഗിക പക്ഷാഘാതത്തിലേക്കും നയിക്കുകയാണെന്ന് ജസ്റ്റിന്‍ ബീബര്‍ ആരാധകരോട് വെളിപ്പെടുത്തി. ഗ്രാമി ജേതാവായ ജസ്റ്റിന്‍ ബീബര്‍ സമകാലിക പോപ്പ് ഗായകരില്‍ ഏറ്റവും ജനപ്രിയരില്‍ ഒരാളാണ്.

രോഗം മൂലം മുഖത്തിന്റെ വലതുഭാഗം തളര്‍ന്നിരിക്കുകയാണ് എന്നും പുഞ്ചിരിക്കാനോ കണ്ണ് ചിമ്മാനോ സാധിക്കുന്നില്ല എന്നും ജസ്റ്റിന്‍ ബീബര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് തന്റെ രോഗാവസ്ഥ വിശദീകരിച്ച് കൊണ്ട് ജസ്റ്റിന്‍ ബീബര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ചിക്കന്‍ പോക്സിന് കാരണമാകുന്ന അതേ വൈറസ് മൂലമാണ് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടാകുന്നത്.ഭാഗിക പക്ഷാഘാതം മൂലം തന്റെ മുഖത്തിന്റെ വലത് പകുതി കഷ്ടിച്ച് ചലിപ്പിക്കുന്നത് എങ്ങനെയെന്ന് ജസ്റ്റിന്‍ ബീബര്‍ വീഡിയോയിലൂടെ കാണിക്കുന്നു. എന്റെ മുഖത്ത് നിന്ന് നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

ഈ വൈറസില്‍ നിന്നാണ് എന്റെ ചെവിയിലെ മുഖ ഞരമ്പുകളെ ആക്രമിച്ച് പക്ഷാഘാതം ഉണ്ടാക്കുന്നത്. എനിക്ക് ചിരിക്കാനാവുന്നില്ല. എന്റെ മുഖത്തിന്റെ ഇപ്പുറത്ത് പൂര്‍ണ തളര്‍ച്ചയുണ്ട്,” ജസ്റ്റിന്‍ വീഡിയോയില്‍ പറയുന്നു.ഇത് വളരെ ഗൗരവമുള്ളതാണ് എന്നും രോഗം ഗുരുതരമാകരുത് എന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും ജസ്റ്റിന്‍ ബീബര്‍ പറയുന്നു. വ്യക്തമായും, ഞാന്‍ വേഗത കുറയ്ക്കണമെന്ന് എന്റെ ശരീരം എന്നോട് പറയുന്നു. നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഈ സമയം പൂര്‍ണമായും അതിന് ശേഷം പഴയത് പോലുള്ള ജീവിതത്തിലേക്ക് മടങ്ങാനും ഉപയോഗിക്കും, ജസ്റ്റിന്‍ ബീബര്‍ പറഞ്ഞു.അതേസമയം സുഖം പ്രാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും കനേഡിയന്‍ ഗായകന്‍ പറയുന്നു. മുഖം സാധാരണ നിലയിലാക്കാന്‍ താന്‍ മുഖത്തെ വ്യായാമം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു, ഇതെല്ലാം ഒരു നിമിത്തമാണ്. എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എനിക്കറിയില്ല, ജസ്റ്റിന്‍ ബീബര്‍ പറഞ്ഞു.

ജസ്റ്റിന്റെ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 14 ദശലക്ഷം വ്യൂസ് ആണ് നേടിയത്.അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചും പ്രാര്‍ത്ഥിച്ചും ആയിരക്കണക്കിന് കമന്റുകളും വന്നു. ഈ രോഗം കാരണം ജസ്റ്റിന്‍ ബീബറിന് തന്റെ ഷോകള്‍ പലതും റദ്ദാക്കേണ്ടി വന്നു. മോശം ആരോഗ്യസ്ഥിതി മൂലം താന്‍ വേള്‍ഡ് ടൂള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് 28 കാരനായ ജസ്റ്റിന്‍ ബീബര്‍ ആരാധകരോട് പറഞ്ഞു.

ടൊറന്റോയിലെ ഗംഭീര പരിപാടികള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വീഡിയോയിലൂടെ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍ എത്തിയത് എന്നും ശ്രദ്ധേയമാണ് പോപ്പ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.റാംസെ ഹണ്ട് സിന്‍ഡ്രോം മുഖത്തിന്റെ ബലഹീനതയോ പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരമായതുമായ ഒരു അവസ്ഥയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുഖത്തിന്റെ ഓരോ വശത്തിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തെ നാഡിയെ വൈറസ് ബാധിക്കും.

ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നത് അടക്കം സംഭവിച്ചേക്കാവുന്ന ഗുരുതര അവസ്ഥയാണ് റാംസെ ഹണ്ട് സിന്‍ഡ്രോം.ആന്റിവൈറല്‍ തെറാപ്പികളും കോര്‍ട്ടികോസ്റ്റീറോയിഡുകളും ഉള്‍പ്പെടെ നിരവധി ചികിത്സാ രീതികള്‍ ആര്‍ എച്ച് എസിന് ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ട്. ഗാനരചയിതാവ്, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളിലും പ്രശസ്തനായ ജസ്റ്റിന്‍ ബീബര്‍ 2010 – ലെയും 2012-ലെയും അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാ രങ്ങള്‍ നേടിയിട്ടുണ്ട്.

Continue Reading
You may also like...

More in Hollywood

Trending

Recent

To Top