TV Shows
റോബിൻ ഇല്ലെങ്കിൽ ജാസ്മിനും ഇല്ല; ബിഗ് ബോസ് ഷോ ഇപ്പോൾ ഇങ്ങനെയാണ്; കാഴ്ചപ്പാട്, ചിന്താഗതി, ക്യാരക്ടര്‍, ഇഷ്ടങ്ങള്‍, ചിന്തകള്‍ എല്ലാം വ്യത്യസ്തമാണ്; പ്രേക്ഷകരെ പോലും മാറ്റിമറിച്ച ഷോ!
റോബിൻ ഇല്ലെങ്കിൽ ജാസ്മിനും ഇല്ല; ബിഗ് ബോസ് ഷോ ഇപ്പോൾ ഇങ്ങനെയാണ്; കാഴ്ചപ്പാട്, ചിന്താഗതി, ക്യാരക്ടര്‍, ഇഷ്ടങ്ങള്‍, ചിന്തകള്‍ എല്ലാം വ്യത്യസ്തമാണ്; പ്രേക്ഷകരെ പോലും മാറ്റിമറിച്ച ഷോ!
ബിഗ് ബോസ് സീസൺ ഫോറിന് ഇനി മൂന്ന് ആഴ്ചകൾ കൂടിയേ കാലാവധി ഉള്ളു. അതിനിടയിൽ നല്ല ഒരു മത്സരം ബിഗ് ബോസ് വീട്ടിൽ നടക്കുന്നുണ്ട്. ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ രണ്ട് ശക്തരായ മത്സരാര്‍ഥികളാണ് ബിഗ് ബോസില്‍ നിന്നും പുറത്താവുന്നത്. വിജയസാധ്യത ഏറെയുണ്ടെന്ന് പ്രേക്ഷകര്‍ വിധി എഴുതിയ റോബിനും ജാസ്മിനും പുറത്തേക്ക് പോയി.
ഇതോടെ മത്സരം അവസാനിച്ചു എന്നാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്. റോബിന്‍ അല്ലാതെ വിജയിക്കാന്‍ യോഗ്യതയുള്ള ആരുമില്ലെന്ന് വരെ പറഞ്ഞ് തുടങ്ങി. എന്നാല്‍ മത്സരം തുടങ്ങിയത് അതിന് ശേഷമാണെന്നാണ് ആരാധകര്‍ പറയുന്നത്.
നാലാം സീസണ്‍ അത്ര പോരെന്നും നല്ല കണ്ടന്റ് ഇല്ലെന്നും പറയുന്നവര്‍ക്ക് മുന്നില്‍ മത്സരം ശക്തമാവുകയാണ്. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക് മുതല്‍ മത്സരാര്‍ഥികള്‍ സ്വന്തം ഗെയിം പുറത്തിറക്കി തുടങ്ങി. എല്ലാവരും ഒരുപോലെ നില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. ഈ സമയത്ത് റോബിനും ജാസ്മിനും പോയത് നന്നായി എന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.
മത്സരം കഴിഞ്ഞെന്നും ഞങ്ങളുടെ മനസിലെ വിജയി ഇതാണെന്ന് പ്രഖ്യാപിച്ചതിനും ശേഷമാണ് കളിയില്‍ മാറ്റം വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ റോബിനും ജാസ്മിനും പോയത് എന്തു കൊണ്ടും നന്നായി എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴാണ് ഒരു ഗെയിം സ്പിരിറ്റ് വന്നതായി തോന്നുന്നത്.
റോബിനും ജാസ്മിനും ഉണ്ടാക്കിയെടുത്ത ഫാന്‍ ബേസ് നോക്കിയാല്‍ റോബിന്‍ ആദ്യ സ്ഥാനം ഉറപ്പിക്കും. ജാസ്മിന്‍ ടോപ്പ് 3 അല്ലെങ്കില്‍ 2 ല്‍ വരും. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിപ്പോള്‍ അവര്‍ എത്ര വെറുപ്പിച്ചാലും എത്ര സ്‌നേഹിപ്പിച്ചാലും. അതില്‍ എന്ത് ത്രില്ലാനുള്ളത്?
ഈ ആഴ്ചത്തെ പ്രകടനം കണ്ട് മികച്ചത് എന്ന് തോന്നിയ 3 പേരുണ്ട്. ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റിയാസ്. മൂന്ന് പേരുടെയും കാഴ്ചപ്പാട്, ചിന്താഗതി, ക്യാരക്ടര്‍, ഇഷ്ടങ്ങള്‍, ചിന്തകള്‍ എല്ലാം വ്യത്യസ്തമാണ്. ഇവരുടെ പെര്‍ഫോമന്‍സ് അനുസരിച്ചു അവരുടെ ഗ്രാഫ് പൊങ്ങുകയും താഴുകയും ചെയുന്നു. ഇതല്ലേ റിയല്‍ ഗെയിം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുന്‍പ് ഒന്നോ രണ്ടോ താരങ്ങള്‍ക്ക് വോട്ട് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴതിന് മാറ്റമുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.
നേരത്തെ ഒരാളുടെ ഫാനായാല്‍ അവര്‍ എന്തൊക്കെ ചെയ്താലും അതിപ്പോള്‍ നല്ലതോ ചീത്തയോ ചെയ്താല്‍ അവര്‍ അവരിഷ്ടപെടുന്ന ആള്‍ക്ക് മാത്രമേ വോട്ട് കൊടുക്കു. പക്ഷെ ഇപ്പോള്‍ അത് മാറി. ഭൂരിഭാഗം ആള്‍ക്കാരും ഓരോ വ്യക്തികളുടെ മത്സരബുദ്ധിയ്ക്ക് അനുസരിച്ച് വോട്ട് കൊടുത്തു തുടങ്ങി.
വോട്ട് കൊടുക്കുന്നതിനൊപ്പം മത്സരാര്‍ഥികളെ ഓരോരുത്തരെയായി ജനങ്ങള്‍ ജഡ്ജ് ചെയ്തു തുടങ്ങി. ബിഗ് ബോസിന്റെ അകത്തും പുറത്തും ചര്‍ച്ചകള്‍ നടക്കുന്നു. ഇതുവരെ മലയാളം ബിഗ് ബോസ് ഷോയില്‍ കാണാന്‍ കഴിയാത്ത പലതും ഇപ്പോള്‍ നടക്കുന്നു. അടി, ഇടി തൊഴിയല്ലാതെ അതിനപ്പുറം ഒരാളുടെ ചിന്തയും നന്മ, തിന്മകള്‍ വരെ ജനങ്ങള്‍ വീക്ഷിച്ചു തുടങ്ങി. അതിന്റെ അര്‍ത്ഥം ഇപ്പോളാണ് വേണ്ട രീതിയില്‍ കളി മുന്നോട്ടു പോകുന്നു എന്നതാണ്.. ഇനി സംഗതികളറാക്കും… എന്നാണ് കുറിപ്പ്….
about biggboss
