‘സോഷ്യല്‍ മീഡിയ ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. നമുക്ക് ഇത് ഇവിടെ നിര്‍ത്താം എന്ന് ; അമൃത സുരേഷ് അന്ന് പറഞ്ഞത് !
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.
പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ തരാം പങ്കവെക്കുന്ന പോസ്റ്റുകൾ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട് .
ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയം പരസ്യമായപ്പോള്‍ പഴയ കാര്യങ്ങള്‍ പലതും ഇപ്പോള്‍ വൈറലാവുകയാണ്. ഗോപി സുന്ദറിന്റെ വിവാഹത്തെ കുറിച്ചും അഭയ ഹിരണ്‍മയിയുമായുട്ടുമുള്ള പ്രണയവും എല്ലാം സോഷ്യല്‍ മീഡിയ ആഘോഷിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് അമൃത സുരേഷ് പണ്ട് നല്‍കിയ കുറേ ഏറെ അഭിമുഖങ്ങളാണ്. ആദ്യ വിവാഹത്തിന് ശേഷം ഇത്രയധികം അഭിമുഖങ്ങള്‍ നല്‍കിയ മറ്റൊരു ഗായിക ഉണ്ടാവില്ല. വിവാഹ മോചനത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ് പോയ ദാമ്പത്യത്തെ കുറിച്ച് അമൃത സംസാരിച്ച വീഡിയോ ക്ലിപ്പുകളും ഇപ്പോള്‍ വൈറലാവുന്നുണ്ട്.
പണ്ട് ബാലയ്ക്ക് ഒപ്പം നല്‍കിയ അഭിമുഖങ്ങളില്‍, എല്ലാത്തിനോടും മൃദുവായി പ്രതികരിയ്ക്കുന്ന അമൃതയെ ആണ് കാണുന്നത്. ബാല എത്ര തന്നെ കളിയാക്കിയാലും ചേട്ടന്‍ എന്ന് പറഞ്ഞ് അമൃത സ്‌നേഹത്തോടെ സംസാരിക്കുമായിരുന്നു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അമൃത വളരെ അധികം ബോള്‍ഡ് ആയി എന്ന് അതിന് ശേഷം വന്ന അഭിമുഖങ്ങളുടെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വരുന്നു. വളരെ പക്വതയോടെയാണ് അമൃത കാര്യങ്ങളെ സമീപയ്ക്കുന്നത്.
എല്ലാ ആഘോഷ ദിവസങ്ങളിലും അന്ന് ചാനലുകള്‍ക്ക് കപ്പിള്‍ ഇന്റര്‍വ്യു നിര്‍ബന്ധമായിരുന്നു. പ്രത്യേകിച്ചും വാലന്റൈന്‍സ് ദിനങ്ങളില്‍. അമൃതയുടെയും ബാലയുടെയും വിവാഹം കഴിഞ്ഞ്, ഒരു നാലഞ്ച് കൊല്ലം ഇവരുടെ അഭിമുഖങ്ങള്‍ തന്നെയായിരുന്നു മിക്ക ചാനലുകളുടെയും ഹൈലൈറ്റ്. അഭിമുഖങ്ങളില്‍ ഇരുവരും തമ്മില്‍ ഇണങ്ങുന്നതും പിണങ്ങുന്നതും പ്രേക്ഷകര്‍ ആസ്വദിച്ച കാലവും ഉണ്ടായിരുന്നു.
ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം കൈരളി ടിവിയില്‍ സ്‌പ്രേക്ഷണം ചെയ്തിരുന്ന ജെബി ജംഗ്ഷന്‍ എന്ന ഷോയില്‍ അമൃത സംസാരിക്കുന്നത് കാണുമ്പോഴാണ് ആ മാറ്റം പ്രകടമാകുന്നത്. പഴയ ആ വീഡിയോ കുത്തിപ്പൊക്കി അമൃതയുടെ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നിലവിലെ സാഹചര്യത്തില്‍ ചിലര്‍.കരിയറില്‍ എന്തെങ്കിലും നേടുന്നതിന് മുന്‍പേ അമൃതയെ കല്യാണം കഴിപ്പിക്കേണ്ടായിരുന്നു എന്ന് അമൃതയുടെ അച്ഛന്‍ പറഞ്ഞതിനെ ബ്രിട്ടാസ് വളച്ചൊടിയ്ക്കുകയുണ്ടായി. കല്യാണം ഒരു അബദ്ധമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല, ആരെ കല്യാണം കഴിക്കുകയാണ് എന്നുണ്ടെങ്കിലും അതിനുള്ള സമയം അതായിരുന്നില്ല, കരിയറില്‍ കുറച്ച് കൂടെ നല്ല അവസരങ്ങള്‍ ലഭിച്ചതിന് ശേഷം മതിയായിരുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് എന്ന് അമൃത തിരുത്തി.
വീണ്ടും വിവാഹ മോചനത്തെ കുറിച്ച് ബ്രിട്ടാസ് ആവര്‍ത്തിച്ചപ്പോള്‍, ‘സോഷ്യല്‍ മീഡിയ ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. നമുക്ക് ഇത് ഇവിടെ നിര്‍ത്താം എന്ന്’ വളരെ ശക്തമായി പറഞ്ഞ് ഒരു ഫുള്‍സ്റ്റോപ്പ് ഇടുകയായിരുന്നു അമൃത. വളരെ മാന്യമായും പക്വതയോടെയും സംസാരിച്ച അമൃതയുടെ ആ പ്രതികരണത്തെ ഇന്നും പ്രശംസിയ്ക്കുന്നവരുണ്ട് എന്ന് വീഡിയോ വൈറലാവുമ്പോള്‍ ബോധ്യമാവുന്നു.
