Malayalam
പത്മാസരോവരം വീട്ടിൽ ലോക്ക് ഡൗൺ ആഘോഷിച്ച് ദിലീപ്; പുത്തൻ ലുക്കിൽ; ചിത്രം ഏറ്റെടുത്ത സോഷ്യൽ മീഡിയ
പത്മാസരോവരം വീട്ടിൽ ലോക്ക് ഡൗൺ ആഘോഷിച്ച് ദിലീപ്; പുത്തൻ ലുക്കിൽ; ചിത്രം ഏറ്റെടുത്ത സോഷ്യൽ മീഡിയ
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്, നായക വേഷത്തിലാണെങ്കിലും കോമഡി കൈകാര്യം ചെയ്യാനാണെങ്കിലും ദിലീപ് മുൻപതിയിൽ തന്നെ. മഞ്ജുവിനെ ഡിവോഴ്സ് ചെയ്തതും കാവ്യയെ വിവാഹം ചെയ്തതും വലിയ വാർത്ത ആയിരുന്നു,
അതുകൊണ്ട് തന്നെ ദിലീപിന്റെ വിശേഷങ്ങൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്. ഇപ്പോൾ തന്റെ മക്കൾക്കും കാവ്യക്കും ഒപ്പം പത്മാസരോവരം വീട്ടിൽ ലോക്ക് ഡൗൺ ആഘോഷമാക്കുകയാണ് താരം. താരം സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല, അതുകൊണ്ട് തന്നെ ദിലീപിന്റെ പുതുതായി പുറത്ത് വരുന്ന ചിത്രങ്ങൾ ഒക്കെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
കുറച്ചുമാസങ്ങൾക്ക് മുൻപ് മൊട്ടയടിച്ചുളള നടന്റെ ചിത്രവും തരംഗമായി മാറിയിരുന്നു.നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടൻ മേക്കോവർ നടത്തിയിരുന്നത്. ചിത്രത്തിൽ അറുപത് വയസ് പ്രായമുളള കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ദിലീപിന്റെ മേക്കോവർ
എന്നാൽ ഇപ്പോൾ പങ്കുവെച്ച താരത്തിന്റെ പുത്തൻ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്, താരം പുതുതായി പങ്കുവെച്ച ചിത്രത്തിൽ വളരെ പ്രായം ചെന്ന ദിലീപിനെയാണ് കാണാൻ സാധിക്കുക. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുള്ളത്,
ഇതെന്ത് പറ്റി നല്ല പ്രായം തോന്നിക്കുന്നുണ്ടല്ലോ എല്ലാ താരങ്ങളും വീട്ടിൽ ലോക്ക് ഡൗൺ സമയത് കൂടുതൽ ചെറുപ്പമായി, എന്നാൽ ദിലീപിന് ഇത് എന്ത് പറ്റി, എന്താണ് ഇങ്ങനെ ആയത് എന്നാണ് ആരാധകർ താരത്തിനോട് ചോദിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ ചിത്രം ഏറെ ശ്രദ്ധ നേടിയത്.