ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോർട്ടിൽ നടന്ന ആഡംബര ചടങ്ങിൽ വിവാഹിതരായി. ഈ അസുലഭ സന്ദർഭത്തിൽ, നയൻതാര വിഗ്നേഷിനും കുടുംബാംഗങ്ങൾക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങൾ നൽകിയതായി റിപോർട്ടുകൾ പുറത്തുവരുന്നു. വിഗ്നേഷിനായി നയൻതാര ആഡംബര ബംഗ്ലാവ് വാങ്ങിയതുൾപ്പെടയുള്ള വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു
തിരുപ്പതിയിൽ വച്ച് വിവാഹം കഴിക്കണം എന്ന് ഇരുവരും ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങൾ മൂലം വേദി മാറ്റേണ്ടി വന്നിരുന്നു. അങ്ങനെ ഒടുവിൽ മഹാബലി പുരത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നത്.
ഇപ്പോഴിതാ വിവാഹ ശേഷം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷും തിരുപ്പതിയിൽ ദർശനം നടത്താനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിവാഹത്തിന് മുമ്പും പല തവണ ഇരുവരും ഒന്നിച്ച് തിരുപ്പതി ദർശനം നടത്തിയിട്ടുണ്ട്. തിരുപ്പതിയിൽ വച്ച് വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നതായി വിവാഹത്തിന് മുമ്പ് വിഘ്നേഷ് നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നതാണ്.
വ്യാഴാഴ്ച മഹാബലിപുരത്ത് ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും സിനിമാ പ്രവർത്തകരും പങ്കെടുത്തിരുന്നു.
സൂപ്പർ താരങ്ങളായ രജിനികാന്ത്, സൂര്യ, ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ, മലയാള സിനിമാലോകത്തുനിന്നും ദിലീപ് തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. നാളെ സിനിമാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമായി വിവാഹ സത്കാരവും ചെന്നൈയിൽ നടക്കുന്നുണ്ട്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...