TV Shows
മാപ്പ് അനിയാ മാപ്പ്.. ബിഗ്ബോസ് എന്താണെന്നും അതില്‍ എങ്ങനെ ആവണം എന്നും അറിയുന്ന ഒരേ ഒരുത്തന് നീയാണ് മോനെ..; കപ്പെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന താരം; ബിഗ് ബോസ് നാലാം സീസണിലെ ഓരോരുത്തരെയും കുറിച്ച് വായിക്കാം!
മാപ്പ് അനിയാ മാപ്പ്.. ബിഗ്ബോസ് എന്താണെന്നും അതില്‍ എങ്ങനെ ആവണം എന്നും അറിയുന്ന ഒരേ ഒരുത്തന് നീയാണ് മോനെ..; കപ്പെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന താരം; ബിഗ് ബോസ് നാലാം സീസണിലെ ഓരോരുത്തരെയും കുറിച്ച് വായിക്കാം!
ബിഗ് ബോസ് മലയാളം സീസണ് ഫോർ അവസാനത്തോട് അടുക്കുമ്പോൾ ആരാകും വിജയിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ ഈ സീസണിലെ മുഴുവന്‍ താരങ്ങളേയും വിലയിരുത്തുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പുറത്ത് പോയവരില്‍ ആരൊക്കെയാണ് ഫെെനലിലെത്തുമായിരുന്നവർ, ആർക്കാണ് വിജയസാധ്യതയുണ്ടായിരുന്നതെന്ന് തുടങ്ങി നിലവിലുള്ളവരില്‍ ആർക്കാണ് വിജയിയാകാനുള്ള യോഗ്യതയുള്ളതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടർന്ന് വിശദമായി.
ബിഗ് ബോസ് മലയാളം സീസണ് 4, ഒരു വിലയിരുത്തല്‍. ഇതൊരു വ്യക്തിയുടെ അഭിപ്രായം മാത്രമാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ജാനകി സുധീര്‍ : ഒന്നാം ആഴ്ചയില്‍ പോകേണ്ടിയിരുന്നില്ല എന്നും, നിന്നിരുന്നെങ്കില്‍ കുറച്ചു കൂടി എന്തൊക്കെയോ കാഴ്ചക്കാര്‍ക്ക് കിട്ടുമായിരുന്നു എന്ന് തോന്നി.
അശ്വിന് വിജയ് : ഫസ്റ്റ് വീക്കില്‍ പോയാലും ഷോക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ബിഗ് ബോസ് എത്തരത്തില്‍ ഉള്ള ഷോ ആണെന്ന് പോലും അറിയാതെ വന്നൊരു ആള്.
നവീന്‍ അറക്കല്‍ : വന്ന്.. നിന്ന്.. പോയി.. സീരിയല്‍ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അനാവശ്യ എക്സ്പ്രഷന്‍. ക്രിട്ടിസിസം വരുമ്പോള്‍ ഉള്ള ഞാന്‍ എന്ന ഭാവം ഒക്കെ കൊണ്ട് വെറുത്തുപോയി.
അപര്‍ണ മള്‍ബറി : തനിക്ക് പുറത്തു വലിയ സ്വീകരയതയുണ്ട് എന്ന് സ്വയം ധരിച്ചു മലയാളികളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത പോലെ തോന്നി. സ്വന്തം സ്റ്റാന്‍ഡ് കുറച്ചു വ്യക്തമായി ഉറച്ചു പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. കുറച്ചു പേരിലേക്ക് ഒതുങ്ങി കഴിച്ചുകൂട്ടി.
ഡെയ്സി ഡേവിഡ് :-എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷെ ഒരിക്കലും ഇത്ര വേഗം പുറത്തു പോകരുതായിരുന്നു. ചൊറി ആയിരുന്നെങ്കില്‍ പോലും അവള്‍ക്ക് ശേഷം അവിടെ തുടരുന്ന ചില യൂസ് ലെസുകളെ വച്ചു നോക്കുമ്പോള്‍ നല്ലൊരു കണ്ടന്റ് മേക്കർ ആയിരുന്നു.
നിമിഷ. പി. എസ് : സീക്രെട് റൂമില്‍ പോയി മടങ്ങി എത്തുമ്പോള്‍ കുറച്ചുകൂടി പ്രതീക്ഷിച്ചു. ജസ്മിനിലേക്ക് ഒതുങ്ങിയത് മലയാള സമൂഹത്തിന്റെ പൊതുബോധത്തിന് പിടിച്ചില്ല. എവിക്ട് ആക്കി. കുറച്ചു മാറ്റങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഫൈനല്‍ 5 ല്‍ എത്തുമായിരുന്നു.
ശാലിനി നായര്‍ : ഞാന്‍ കണ്ടസ്റ്റന്റ് ലിസ്റ്റില്‍ ഗൂഗിള്‍ ചെയ്യേണ്ടി വന്നത് ഈ പേരിനു വേണ്ടിയാണ്. ഓര്ത്തുവക്കാന് ഒന്നും തന്നിട്ടില്ല. ഷോ എന്താണെന്നു പുറത്തിറങ്ങിയെങ്കിലും മനസ്സിലാക്കി എന്ന് കരുതുന്നു.
ജാസ്മിന്. എം. മൂസ : എത്തിക്സ് മാറ്റിവച്ച് ഇതൊരു ഷോ ആണെന്നും കുതികാല് വെട്ടി ജയിക്കാന്‍ ആണ് ഓരോരുത്തരും വന്നിരിക്കുന്നത് എന്നോര്‍ത്തിരുന്നെങ്കില്‍ അവള് ഫ്ലാറ്റ് കൊണ്ടുപോയേനെ. എത്തിക്സ് കൃത്യമായി തുടര്‍ന്ന് കൊണ്ടുപോയി, അത് നല്ലത്. റോബിന്റെ പാവ കേസ് ഇടയ്ക്കിടെ കുത്തിപ്പൊക്കിയത് ബോറായി. നിമിഷയിലേക്ക് ഒതുങ്ങിയതും, തെറി പ്രയോഗവും ദോഷം ചെയ്തു (I’m her fan).
Dr.റോബിന് : ഒരൊറ്റ ഗെയിം നേരെ ചൊവ്വേ കളിച്ചിട്ടില്ല. ദില്‍ഷയെ ഊഞ്ഞാല് ആട്ടി ഇരുന്നതല്ലാതെ എന്താണ് ചെയ്തെന്നു അറിയില്ല. 24×7 കണ്ടിട്ടും ഇദ്ദേഹത്തിന്റെ മാസ്സ് മാസ്സ് ന്ന് ഫാന്‍സ് പറയുന്ന ഒന്നും കണ്ടിട്ടില്ല. നിമിഷയില്‍ നിന്ന് പാവ തട്ടിയത് കിടു ആയിരുന്നു. രാജാവിന്റെ ലോക്കറ്റ് തട്ടിയതും സൂപ്പർ. കൂടെ ഉള്ളവര്‍ കളി മനസ്സിലാക്കാത്തത് റോബിന്റെ കുറ്റം അല്ല.
സുചിത്ര നായര്‍ : ഇത്ര വൃത്തികെട്ടൊരു സ്ത്രീ. അഡള്‍ട്ട് ടോക്ക് അല്ലാതെ ഒന്നും ഇല്ല. സുരജ്മായിട്ടുള്ള ചില സ്നേഹ പ്രകടനങ്ങള്‍ അവരുദ്ദേശിച്ച ക്യൂട്ട്നെസ് അല്ല. ജനങ്ങള്‍ അരിയഹാരം കഴിക്കുന്നുണ്ട് എന്ന് പുറത്തിറങ്ങി മനസ്സിലാക്കി കാണും എന്ന് കരുതുന്നു. വാലിഡ് പോയന്റ്സ് പറഞ്ഞു കൂടെയുള്ള ആളുകളെ നോമിനേറ്റ് ചെയ്യാനുള്ള സാമാന്യബുദ്ധി അകത്തുള്ളവര്‍ക്ക് ഇല്ലാതിരുന്നത്കൊണ്ട് മാത്രം അവിടെ നിന്ന് പോയൊരു സാധനം. ആദ്യ നാല് ആഴ്ചക്കുള്ളില്‍ പോകേണ്ടിയിരുന്നു.
കുട്ടി അഖില്‍ : എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. സ്വയം ബുദ്ധിരാക്ഷസന് എന്ന് കരുതുന്ന വാഴ. മറ്റുള്ളവരെ പ്രത്യേകിച്ച് ആണുങ്ങളെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവന്. പുറത്തുള്ളോരൊക്കെ കോമഡി സ്റ്റാര്‍സ് ഫാന്‍ ആണ് എന്ന് കരുതി അതിന്റെ ബേസില്‍ ഇവിടെ ജയിക്കുമെന്ന് വൃഥാ കരുതുന്നു. സൂരജിനെ കാര്യമുള്ളിടത്തും ഇല്ലാത്തിടത്തും പൊക്കിക്കൊണ്ട് നടക്കുന്നു.
സൂരജ് തേലക്കാട് : സിമ്പതിയുടെ പുറത്തു മാത്രം നിന്ന് പോകുന്നു. ഒന്നും ഒന്നും ഷോ ക്ക് വേണ്ടുന്ന രീതിയില്‍ ചെയ്തിട്ടില്ല.
റോണ്സണ് വിന്‍സെന്റ് : എന്തിനാ വന്നേ ന്ന് ഇറങ്ങുമ്പോള്‍ ചോദിച്ചിട്ട് എഴുതാം.
ലക്ഷ്മിപ്രിയ :- സമൂഹത്തെ കാതങ്ങള്‍ പിന്നോട്ടടിക്കാന്‍ മെനക്കെടുന്നൊരു അഭിനേത്രി.. അക്ഷരാര്‍ത്ഥത്തില്‍ അഭിനേത്രി. ഹോ.. ചില സമയം ടിവിയെ പോലും വെറുത്തുപോകും. ഡബിള്‍ സ്റ്റാന്‍ഡ് റാണി. ഇടക്കൊന്നു ലാലേട്ടന് നന്നായി ചെയ്യുന്നു എന്ന് പറഞ്ഞതെ ഓര്മയുള്ളു പിന്നെ വേണ്ടതിനും വേണ്ടാത്തതൊന്നും ഷോ. നല്ല സുപിരിയോറ്റി കോംപ്ലക്സ് ഉണ്ട്. പക്ഷെ ഷോക്ക് വേണ്ടിയ ഐറ്റം ആണ്. കണ്ടന്റ് ഉണ്ട്.
ധന്യ മേരി വര്‍ഗീസ് : തുടക്കത്തില്‍ വേറും കൂട്ടിക്കുത്തുകാരി ആയിട്ട് തോന്നിയെങ്കിലും പോകെ പോകെ ഷാർപ് ഗെയിമർ ആണെന്ന് തോന്നിക്കുന്ന ഒരാള്‍. കണ്ടറിയേണ്ടിയിരിക്കുന്നു ധന്യയുടെ ചുവടു മാറ്റങ്ങള്‍. ഒച്ചപ്പാടില്ലാതെ കണ്ടന്റ് കൊടുക്കുന്നൊരാള്.
ദില്‍ഷ: റോബിന് പോയപ്പോള്‍ ഉള്ള ഷോ അല്ലാതെ ഒന്നും തോന്നിയിട്ടില്ല. ബ്ലസിലിയെയും റോബിനെയും പിന്നാലെ നടത്താന്‍ അങ്ങോട്ട് പോയി പ്രേമം ഓര്മപ്പെടുത്തുന്നൊരു പ്രത്യേകതരം സൈക്കോ. സ്വയം ക്യൂട്ട്നെസ്സ് ഓവര്‍ലോഡഡ് ആണെന്ന് കരുതുന്ന വിവരദോഷി. ഗെയിം മാക്സിമം കൊടുത്തു കളിക്കുന്നുണ്ട്.
എം. ഡി. ബ്ലെസ്സ് ലീ : ഇപ്പോള്‍ ഉള്ളതില്‍ ജയിക്കാന്‍ യോഗ്യന്‍. ദില്‍ഷയെ ഒന്നു മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. അവള് പൊട്ടന് കളിപ്പിക്കുന്നു എന്ന് മനസ്സിലാക്കി മാറിയാല്‍ കക്ഷി പൊളി. ഗെയിം എല്ലാം തൂത്ത് കൂട്ടി വാരുന്ന ഗെയിം നിയമങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കുന്ന ബ്ലെസ്ലിയുടെ മെയിന്‍ വീക്ക് പോയിന്റ് വാക്ച്ചതുര്യമില്ല എന്നതാണ്. കാര്യങ്ങളെ താന്‍ ഗ്രഹിച്ച അര്‍ത്ഥത്തില്‍ മറ്റൊരാളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു.ആനപ്പക പോലെ കാര്യങ്ങള്‍ ഓര്‍ത്തുവച്ചു നൈസ് ആയി ചൊറിയുന്നത് കിടു… ക്ഷമ അല്‍ കിടു..(fan)
വിനയ് മാധവ് : സ്വന്തമായി ഒരു നിലപാടും ഇല്ല. ഷോ ക്ക് യോജിക്കുന്നുമില്ല.
റിയാസ് സലീം : അസാധാരണം എന്ന് തോന്നുന്ന ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ ഇഷ്ടപെടാത്ത, സാക്ഷരത വാക്കുകളില്‍ ഒതുങ്ങിയ മണ്ടന്‍ മലയാളി സമൂഹത്തിനു ആദ്യം നിന്നെ സഹിച്ചില്ല. എനിക്കും… മാപ്പ് അനിയാ മാപ്പ്.. ബിഗ്ബോസ് എന്താണെന്നും അതില്‍ എങ്ങനെ ആവണം എന്നും അറിയുന്ന ഒരേ ഒരുത്തന് നീയാണ് മോനെ.. എന്താ ക്ലാരിറ്റി, എന്താ സംസാര പാടവം… പുച്ഛം വാരി വിതറുന്നത് ഒന്നു കുറക്കണം. ഇവന് വന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ വെറും കണ്ണീര് സീരിയല്‍ ആയേനെ ബിബി… പക്കാ ബിഗ് ബോസിന് ചേർന്നയാള്‍.
അതേസമയം നിലവില്‍ ബിഗ് ബോസ് വീട്ടിലുള്ളത് റിയാസ്, വിനയ്, റോണ്സണ് അഖില്‍,ധന്യ, ദില്‍ഷ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി, സൂരജ് എന്നിവരാണ്. ധന്യയും ദില്‍ഷയും ഒഴികെ എല്ലാവരും തന്നെ ഈ ആഴ്ച നോമിനേഷനിലുണ്ട്. എന്നാല്‍ ഈ ആഴ്ചയിലെ വീക്കിലി ടാസ്കിലെ പ്രകടനത്തിലൂടെ റിയാസ് നോമിനേഷന് ഫ്രീകാർഡ് നേടിയിട്ടുണ്ട്. റിയാസ് ഈ ആഴ്ച പുറത്തായില്ലെങ്കില്‍ ഫിനാലെയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
about biggboss
