ബോളിവുഡിലെ ഖാന്മാരെക്കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല; പ്രവാചക നിന്ദ വിഷയത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ കടുത്ത വിമർശനവുമായി നസറുദ്ദീന്‍ ഷാ!
പ്രവാചക നിന്ദ, ബോളിവുഡിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് .നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബോളിവുഡ് മൗനം തുടരുന്നതിനെതിരെ പ്രതികരണവുമായി മുതിര്‍ന്ന നടന് നസറുദ്ദീന്‍ ഷാ. നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബോളിവുഡിലെ മുന്‍നിര സിനിമാ താരങ്ങളുടെ മൗനത്തെക്കുറിച്ചാണ് നസറുദ്ദീന്‍ ഷാ സംസാരിക്കുന്നത്.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. വിഷയത്തില്‍ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനമാണ് നസറുദ്ദീന്‍ ഷാ നടത്തിയത്
പ്രവാചക നിന്ദ വിഷയത്തില്‍ പ്രതികരിക്കുന്നതിലൂടെ താരങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ബോളിവുഡിലെ ഖാന്മാരെക്കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ ഇപ്പോള്‍ ഉള്ള സ്ഥാനത്തല്ല ഞാനുള്ളത്.
വളരെ റിസ്ക് എടുക്കുന്നുവെന്ന് അവര്‍ കരുതുന്നതായി എനിക്ക് തോന്നുന്നു. അതെങ്ങനെയാണ് അവര്‍ സ്വന്തം മനസ്സാക്ഷിയോട് വിശദീകരിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍, പ്രതികരിക്കുന്നതിലൂടെ നഷ്ടപ്പെടാന്‍ വളരെയധികം ഉള്ള ഒരു അവസ്ഥയിലാണ് അവര്‍ എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
