Malayalam
ഇതിലും മികച്ചത് എന്താണ്, ഇത് അതിനുള്ളതാണ്… തിയേറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയുമായി കീർത്തി സുരേഷ്
ഇതിലും മികച്ചത് എന്താണ്, ഇത് അതിനുള്ളതാണ്… തിയേറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയുമായി കീർത്തി സുരേഷ്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളിലെത്തി. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യം വരുന്ന റിപ്പോർട്ടുകൾ.
സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ഇതാ കീര്‍ത്തി സുരേഷ് തിയേറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പുറത്ത് വിട്ടത്
‘ഏതാണ്ട് ഒരു വര്‍ഷത്തോളം തിയറ്ററുകള്‍ കൊവിഡ് കാരണം തുറന്നില്ല. തെന്നിന്ത്യയില്‍ തിയറ്ററുകള്‍ക്ക് ആവേശമായി മാസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിനുമെത്തി. ഒരു വർഷം മുഴുവൻ കാത്തിരുന്ന ശേഷം ഒരു തിയേറ്ററിൽ തിരിച്ചെത്തുന്നത് എത്രമാത്രം ആവേശഭരിതമാണെന്ന് വിവരിക്കാൻ പോലും കഴിയില്ല, ഇതിലും മികച്ചത് എന്താണ്, ഇത് അതിനുള്ളതാണ് മാസ്റ്റര്‍ എന്നാണ് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്.
യുഎഇ പോലുളള സ്ഥലങ്ങളിൽ ജനുവരി 12ന് ആദ്യ പ്രദർശനം നടന്നു. തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്റർ ചിത്രം കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലും തിയറ്ററുകൾ ഇന്നുമുതൽതുറന്നിരിക്കുകയാണ്. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം.
