എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും; ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ആ കഥാപാത്രമാകാന്‍ തയ്യാറായതെന്ന് സുരാജ് വെഞ്ഞാറമൂട്
എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും; ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ആ കഥാപാത്രമാകാന്‍ തയ്യാറായതെന്ന് സുരാജ് വെഞ്ഞാറമൂട്
എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും; ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ആ കഥാപാത്രമാകാന്‍ തയ്യാറായതെന്ന് സുരാജ് വെഞ്ഞാറമൂട്
കോമഡി കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോള്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി മുന്നേറുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. താരം അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇന്നും ഇഷ്ടമാണ്. ‘ചട്ടമ്പിനാട്’ എന്ന സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു സൂരാജിന്റെ ദശമൂലം ദാമു.
ഇപ്പോള്‍ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു പുതിയ ചിത്രം വരികയാണ്. രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം. ഒരിടവേളയ്ക്ക് ശേഷം കോമഡി കഥാപാത്രമായി തിരിച്ചെത്തുന്നതിനെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.
ഞാന്‍ ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ തയ്യാറായത്. ഈ ദൗത്യം ഏറ്റെടുത്തത് രതീഷ് പൊതുവാളാണ്. എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഇത്രയും ഹൈലൈറ്റ് ആയ ഒരു കഥാപാത്രത്തിനെ മാത്രം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ ഭയങ്കര റിസ്കാണ്.
റിസ്കെടുത്താല്‍ വിജയം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകനെ സംബന്ധിച്ച് ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്ത് ചെയ്യുമ്പോള്‍ അവര്‍ക്ക് അതില്‍ വലിയ ടാസ്കില്ല. എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടറെ കൊണ്ടുവന്ന് കഥാപാത്രം ചെയ്യിക്കുമ്പോള്‍ ആക്ടര്‍ക്കും ഡയറക്ടര്‍ക്കും അത് ചലഞ്ചിങ് തന്നെയാണ്. ആ ചലഞ്ച് നമ്മള് അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ് എന്നും താരം പറയുന്നു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...