ഒരു പാവം മനുഷ്യനെ പരിഹസിക്കാന്‍ ഈ വിഡ്ഢിക്ക് ഒരു ലജ്ജയുമില്ല; ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കറിന്റെ പ്രതികരണം എന്ന നിലയില്‍ തയ്യാറാക്കപ്പെട്ട സ്പൂഫ് വീഡിയോ തെറ്റിദ്ധിരിച്ച് പ്രതികരണവുമായി കങ്കണ റണാവത്ത്, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ഡബ്ബ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തമാശ വീഡിയോ യാഥാര്‍ഥ്യമെന്ന് തെറ്റിദ്ധരിച്ച് പ്രതികരിച്ച കങ്കണയ്ക്കെതിരെ ട്വിറ്ററില്‍ ട്രോളുകളുടെ പെരുമഴ. പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.
ഇതില്‍ പ്രതിഷേധിച്ച് ഖത്തര്‍ എയര്‍വെയ്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് വഷുദേവ് എന്നയാള്‍ ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കറിന്റെ പ്രതികരണം എന്ന നിലയില്‍ തയ്യാറാക്കപ്പെട്ട സ്പൂഫ് വീഡിയോയാണ് യാഥാര്‍ഥ്യമെന്ന് കങ്കണ തെറ്റിദ്ധരിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഇതിന് കങ്കണയുടെ പ്രതികരണം. ഒരു പാവം മനുഷ്യനെ പരിഹസിക്കുന്ന ഈ വീഡിയോയ്ക്ക് കൈയടിക്കുന്ന ഇന്ത്യക്കാരെന്ന് വിളിക്കപ്പെടുന്നവരോട്, ജനപ്പെരുപ്പമുള്ള ഈ രാജ്യത്തിന് നിങ്ങള്‍ വലിയ ഭാരമാവുന്നതിന്റെ കാരണം ഇതുതന്നെയാണ്.
ഒരു പാവം മനുഷ്യനെ പരിഹസിക്കാന്‍ ഈ വിഡ്ഢിക്ക് ഒരു ലജ്ജയുമില്ല. താങ്കളെപ്പോലെ ഒരു ധനികനെ സംബന്ധിച്ച് വഷുദേവ് ദരിദ്രനും പ്രാധാന്യമില്ലാത്തവനുമായിരിക്കാം. പക്ഷേ സ്വന്തം ദുഖവും വേദനയുമൊക്കെ പ്രതിഫലിപ്പിക്കുന്നതിനുള്ള അവകാശം അയാള്‍ക്കുണ്ട്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ട്, എല്ലാവര്‍ക്കം തുല്യതയുള്ള ഒരു ലോകം, എന്നായിരുന്നു ഈ വീഡിയോയ്ക്കുള്ള കങ്കണയുടെ പ്രതികരണം.
എന്നാല്‍ ഇത് സ്പൂഫ് ആണെന്ന് മനസിലാക്കിയ കങ്കണ സ്റ്റോറി പിന്‍വലിച്ചിട്ടുണ്ട്. അതേസമയം സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം കങ്കണയ്ക്കെതിരായ ട്രോളുകളും.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...