Connect with us

ഹാജരാകാത്ത രണ്ട് ഫോണുകളുടെ വിവരങ്ങൾ ലഭിച്ചു, റിപ്പോര്‍ട്ട് നടുക്കുന്നു! അടിമുടി വിയർത്ത് ദിലീപ്, സൂപ്പർ ട്വിസ്റ്റിലേക്ക്

News

ഹാജരാകാത്ത രണ്ട് ഫോണുകളുടെ വിവരങ്ങൾ ലഭിച്ചു, റിപ്പോര്‍ട്ട് നടുക്കുന്നു! അടിമുടി വിയർത്ത് ദിലീപ്, സൂപ്പർ ട്വിസ്റ്റിലേക്ക്

ഹാജരാകാത്ത രണ്ട് ഫോണുകളുടെ വിവരങ്ങൾ ലഭിച്ചു, റിപ്പോര്‍ട്ട് നടുക്കുന്നു! അടിമുടി വിയർത്ത് ദിലീപ്, സൂപ്പർ ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനായി കോടതി വീണ്ടും സമയം അനുവദിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിന്റെ തുടരന്വേഷണത്തിൽ നിർണായക തെളിവായ രണ്ട്‌ മൊബൈൽ ഫോണുകളുടെ മിറർ ഇമേജ്‌ വിശദ ഫോറൻസിക്‌ റിപ്പോർട്ട്‌ ലഭിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്.

കോടതിയില്‍ ഹാജരാക്കാതിരുന്ന രണ്ട് ഫോണുകളിലെ വിവരങ്ങളുടെ പകര്‍പ്പാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവാകുമിതെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു.

എട്ടാംപ്രതി നടൻ ദിലീപിന്റെ അനുജൻ അനൂപും സഹോദരീ ഭർത്താവ്‌ ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിവ. ദിലീപും ഭാര്യാ സഹോദരന്‍ ടി.എന്‍. സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇതുവരെ ഹാജരാക്കാതിരുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനും സുരാജിനും ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ഇതുകൂടാതെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ മറ്റ് ആറു ഫോണുകളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്. ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ്‌ ഫോറൻസിക്‌ റിപ്പോർട്ട്‌ ലഭ്യമായത്‌. ഇത്‌ നടിയെ ആക്രമിച്ച കേസിന്റെ തെളിവായി സ്വീകരിക്കാൻ വിചാരണക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. ഹാജരാക്കാത്ത ഫോണുകൾ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്‌തതായി അന്വേഷകസംഘം സംശയിക്കുന്നു. ദിലീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ പരിശോധിച്ച്‌ ഇത്‌ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്‌.

ദിലീപ്‌ ജയിലിലുള്ളപ്പോൾ 2017ലാണ്‌ സുരാജ്‌ ഒരു ഫോൺ ഉപയോഗിച്ചത്‌. സാക്ഷികളെ സ്വാധീനിക്കാൻ ഈ ഫോൺ ഉപയോഗിച്ചതായാണ്‌ കണ്ടെത്തൽ. അനൂപിന്റെ ഫോൺ ദിലീപ്‌ ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ ശേഷം പല തവണ ഉപയോഗിച്ചിരുന്നു. ‌ഈ ഫോൺ ഉപയോഗിച്ചും അനൂപ്‌ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും സംശയിക്കുന്നു. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും ഇതിലുണ്ട്‌.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശരത്ത് ജി നായര്‍ക്ക് ജാമ്യം. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമാണ് ശരത്ത്. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ശരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസിലും ശരത്ത് പ്രതിയാണ്. ഈ കേസില്‍ ഇയാള്‍ നേരത്തെ ജാമ്യം നേടിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം തുടങ്ങിയ ശേഷം ശരത്തിനെ മാത്രമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിലെ തെളിവ് നശിപ്പിച്ചുവെന്നാണ് ശരത്തിനെതിരായ ആരോപണം. തന്റെ കൈയ്യില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ദിലീപിന്റെ വീട്ടില്‍ കൊണ്ടുപോയിട്ടില്ലെന്നും ശരത് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണ സംഘത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അറിയാത്ത കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ശരത്ത് വിശദീകരിക്കുകയും ചെയ്തിരുന്നു.

More in News

Trending

Recent

To Top