Malayalam
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്ക് വരെ ദിലീപില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി കേട്ടിട്ടുണ്ട്. ഭയങ്കരമായ വൈര്യനിരാതന ബുദ്ധി സൂക്ഷിക്കുന്നയാളാണ് ദിലീപ്; അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന തനിക്കെതിരെ നിരന്തരമായ ഭീഷണികളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളതെന്ന് അഡ്വ.ടിബി മിനി
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്ക് വരെ ദിലീപില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി കേട്ടിട്ടുണ്ട്. ഭയങ്കരമായ വൈര്യനിരാതന ബുദ്ധി സൂക്ഷിക്കുന്നയാളാണ് ദിലീപ്; അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന തനിക്കെതിരെ നിരന്തരമായ ഭീഷണികളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളതെന്ന് അഡ്വ.ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന തനിക്കെതിരെ നിരന്തരമായ ഭീഷണികളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളതെന്ന് തുറന്ന് പറയുകയാണ് അഡ്വ.ടിബി മിനി.
അതും കഴിഞ്ഞ് ഒരു കാര്യത്തിലും അറിവോ കഴിവോ ഇല്ലാത്ത ആളാണ് ഞാനെന്ന പ്രചരണമാണ് ഇപ്പോള്‍ അവര്‍ നടത്തുന്നത്. അതൊന്നും എനിക്ക് പ്രശ്നമുള്ള കാര്യമല്ല. എന്റെ കഴിവോ, അറിവോ അല്ല ഇവിടെ പ്രധാനം. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും കോടതിക്കും ഉത്തരം കിട്ടണം. ഞാന്‍ ചോദിക്കുന്നത് എന്റെ ചോദ്യങ്ങളല്ല, ഈ സമൂഹത്തിലെ ഒരോ മനുഷ്യരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാന്‍ ചോദിക്കുന്നതെന്നും അവര്‍ പറയുന്നു.
നിയമപരമായി കുറച്ച് അറിവുകള്‍ ഉള്ളതുകൊണ്ട് ആ നിയമം കൂടി ചേര്‍ത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് മാത്രം. എനിക്കെതിരെ എന്ത് ഭീഷണി വന്നാലും, എന്നെ കൊല ചെയ്യുമെന്ന് വരെ പറഞ്ഞാലും ആ ഭീഷണികള്‍ക്കൊന്നും വഴങ്ങാന്‍ ഞാന്‍ തയ്യാറല്ല. അത് മാത്രമല്ല, ഇനി പൊന്നുകൊണ്ടും പണം കൊണ്ടും മൂടാമെന്ന് പറഞ്ഞാലും ഒരു കേസിലും യാതൊരുവിധ സ്വാധീനത്തിനും വഴങ്ങുന്ന ആളല്ല ഞാന്‍. അത് വളരെ കൃത്യമായി എന്നെ സ്വാധീനിക്കാന്‍ വരുന്നവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്നും ടിബി മിനി പറയുന്നു.
നീതിയുള്ള ഒരു വിഷയത്തിലാണെങ്കില്‍ മറ്റൊന്നും ഞാന്‍ നോക്കില്ല. ആ നീതിക്ക് വേണ്ടി ഞാന്‍ നിലകൊള്ളും. അതിന് എനിക്ക് ഒന്നും വേണ്ട. അവരുടെ ഫീസും വേണ്ട കാശും വേണ്ട. എന്റെ കയ്യില്‍ നിന്നും കാശ് മുടക്കിയാണ് ഇക്കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയും ഞാനത് ചെയ്യും. നമ്മുടെ സമൂഹത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടേയും നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണ് ഞാന്‍ നടത്തുന്നത്.
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്ക് വരെ ദിലീപില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി കേട്ടിട്ടുണ്ട്. ഭയങ്കരമായ വൈര്യനിരാതന ബുദ്ധി സൂക്ഷിക്കുന്നയാളാണ് ദിലീപെന്നും അദ്ദേഹവുമായി ഏതെങ്കിലും തരത്തില്‍ അഭിപ്രായവ്യത്യാസത്തില്‍ വന്ന ആളുകളെ ഫീല്‍ഡില്‍ നിന്ന് പുറത്താക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും നിരവധി ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കുന്നു.
സ്ത്രീകളോടുള്ള ദിലീപിന്റെ നടപടികളെ എതിര്‍ത്ത് വന്നിട്ടുള്ള ഒരാളായിരിക്കും ഈ കേസില്‍ ആക്രമിക്കപ്പെട്ട നടി. ദിലീപിന്റെ താല്പര്യത്തിന് വിധേയമായിട്ടാല്ലാത്ത ഒരാളാണ് യഥാര്‍ത്ഥത്തില്‍ ഈ നടി. അതാണ് ഇവരോടുള്ള ഒരു വൈര്യാഗത്തിന്റെ കാരണം. ശരിക്കും വൈരാഗ്യം എന്ന് പറയുന്നത് മഞ്ജു വാര്യറുമായുള്ള ഒരു തര്‍ക്കത്തില്‍ മഞ്ജുവാര്യറോട് കാവ്യയുമായുള്ള ദിലീപിന്റെ ഇഷ്ടം തുറന്ന് പറയുന്നത് ഈ അതിജീവിതയാണ്.
ഈ കേസിന് ആധാരമായിട്ട് പറയുന്ന കാര്യം ഇതാണ്. ദിലീപിന് ഒരുപാട് ബന്ധങ്ങളുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ ഫോണില്‍ കാണാന്‍ കഴിയും. അത്തരം ബന്ധങ്ങള്‍ക്ക് കീഴ്പ്പെട്ടിട്ടില്ലാത്ത ഒരു കുട്ടിയായിരുന്നു അക്രമിക്കപ്പെട്ട നടി. സിനിമ മേഖലയിലുള്ള പെണ്‍കുട്ടികളെ കുറിച്ച് വലിയ തോതില്‍ സംസാരിക്കാനും ആസ്വദിക്കാനുമൊക്കെ പലര്‍ക്കും താല്പര്യം ഉണ്ടാകും. ഒരു തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സ്ത്രീകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ച സാഹചര്യത്തില്‍ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാവുന്ന എന്നത് സ്വീകാര്യമായിട്ടുള്ള ഒരു കാര്യമാണ്.
അതേസമയം, പ്രോസിക്യഷന്റേയും അന്വേഷണം സംഘത്തിന്റേയും ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാവരുത്. ശരിയായ തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു. ആരേയും ഹരാസ് ചെയ്യുകയെന്നത് നമ്മുടെ ജോലിയല്ല. ശരിയായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയാണ് വേണ്ടത്.
അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട്, അതായത് തെളിവ് നശിപ്പിക്കപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. അതുപോലെ തന്നെയാണ് തെളിവുകള്‍ നശിപ്പിച്ചെന്ന് പല വ്യക്തികളുമായി ബന്ധപ്പെട്ടും പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം കോടതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പ്രതിയും പ്രതിയുമായി ബന്ധപ്പെട്ട് നില്ക്കുന്ന പല ആളുകളും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പറയുന്ന ഗുരുതരമായ ആരോപണമാണ് പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍ നടത്തിയിട്ടുള്ളതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.
