തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിക്രം ചിത്രമായിരുന്നു കമല്‍ ഹസന് നായകനായി എത്തിയ ‘വിക്രം’. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന് തുടങ്ങിയവര്‍ അണിനിരന്ന ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.
അവസാന മൂന്ന് നിമിഷം കൊണ്ട് തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയത് സൂര്യയായിരുന്നു. സൂര്യ റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനമായി നല്‍കിയിരിക്കുകയാണ് കമല്‍ ഹാസന്. ആഡംബര വാച്ച് കമല്‍ ഹാസന് നേരിട്ടെത്തിയാണ് സൂര്യയ്ക്ക് നല്‍കിയത്.
കമല്‍ വാച്ച് സമ്മാനിക്കുന്നതും താന്‍ ആ വാച്ച് അണിഞ്ഞുനില്ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ സൂര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സമ്മാനത്തിനുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി.., എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം അടുത്ത ചിത്രത്തില്‍ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടായിരിക്കുമെന്ന് കമല്‍ ഹാസന് അറിയിച്ചിരുന്നു. വിക്രത്തിന്റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം വിക്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന് ഒരു ആഡംബര കാറും ചിത്രത്തിലെ മുഴുവന്‍ സഹ സംവിധായകര്‍ക്കും ബൈക്കുകളും കമല്‍ ഹാസന് സമ്മാനിച്ചിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...