Connect with us

മാനനഷ്ടക്കേസിലെ വിധിയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് വീഡിയോയുമായി ജോണി ഡെപ്പ്; ജോണി ഡെപ്പ് മുന്നോട്ട് പോകുമ്പോള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ പിറകോട്ട് സഞ്ചരിക്കുന്നുവെന്ന് ആംബര്‍ ഹേര്‍ഡ്

News

ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് എതിരെയുള്ള മാനനഷ്ടക്കേസിലെ വിധിയ്ക്ക് പിന്നാലെ ജോണി ഡെപ്പ് ആദ്യമായി ഒരു ടിക്ക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളോളം തനിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറയുകയാണ് ഡെപ്പ്. വിചാരണയ്ക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്ന എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി ആരാധകര്‍ നില്‍ക്കുന്നതും ഡെപ്പ് വേദിയില്‍ ഗിത്താര്‍ വായിക്കുന്നതും കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയത്.

നമ്മള്‍ എല്ലായിടത്തും ഒരുമിച്ചുണ്ടായിരുന്നു, നമ്മളൊന്നിച്ചാണ് എല്ലാത്തിനും സാക്ഷികളായത്. നമ്മള്‍ ഒരേ വഴിയിലൂടെ നടന്നു. നമ്മള്‍ എല്ലാ ശരിയായ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്തത്. ഇനി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം എന്നും ജോണി ഡെപ്പ് കുറിച്ചു.

ജോണി ഡെപിന്റെ സന്ദേശത്തോട് മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചു. ഒരു പ്രതിനിധി വഴി അമേരിക്കന്‍ മാധ്യമത്തോടായിരുന്നു ഇവരുടെ പ്രതികരണം. ജോണി ഡെപ്പ് മുന്നോട്ട് പോകുമ്പോള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ പിറകോട്ട് സഞ്ചരിക്കുന്നു. ഈ കോടതിവിധി ഗാര്‍ഹിക പീഡനത്തിന് ഇരയായവരെ നിശബ്ദരാക്കുന്നു എന്നും ആംബര്‍ ഹേര്‍ഡ് പറഞ്ഞു.

ഡെപിന്റെ ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമവിധിയാണ് മെയ് 31 ന് പുറത്ത് വന്നത്. വിചാരണയില്‍ ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയാണ് വിധിച്ചു. ഡെപിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് പിഴയൊടുക്കേണ്ടത്.

More in News

Trending

Recent

To Top