പൃഥ്വിരാജ് യുക്തിവാദിയാണെന്ന പ്രചാരണം ശരിയല്ല; ചെറുപ്പത്തില്‍ ഇരുവരും സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു, സൂര്യനമസ്കാരം പഠിക്കാന്‍ : മല്ലിക സുകുമാരന്‍ പറയുന്നു !
പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളത്തിലെ രണ്ടു മുൻനിര നടന്മാരാണെങ്കിലും, മക്കളുടെ പേരിൽ അറിയപ്പെടാൻ മല്ലിക സുകുമാരന്‍ താൽപര്യമില്ല. നടൻ സുകുമാരന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നാണ് മല്ലിക പലപ്പോഴും പറഞ്ഞിട്ടുണ്ട് . അഭിമുഖത്തിൽ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കുറിച്ചാണ് മല്ലിക കൂടുതലും സംസാരിക്കുന്നത്
ഇപ്പോഴിതാ ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ കുറച്ച് നാള് പോയിരുന്നെന്നും അത് സൂര്യ നമസ്കാരവും മറ്റും പഠിക്കാന്‍ മാത്രമായിരുന്നുവെന്നും മല്ലിക സുകുമാരന്‍. മതത്തെയാണ് പൃഥ്വിരാജിന് ഇഷ്ടമല്ലാത്തത് എന്നാല്‍ നല്ല ഈശ്വരവിശ്വാസിയാണെന്നും യുക്തിവാദിയാണെന്ന പ്രചാരണം ശരിയല്ലെന്നും മല്ലിക ഒരു മാധ്യവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
‘ അവന് എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇതിനെ ബെയ്സ് ചെയ്തുള്ള വഴക്കുകളും ചര്‍ച്ചകളുമൊക്കെ.’ മല്ലിക സുകുമാരന്‍ പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണെന്നും മല്ലിക പറഞ്ഞു.
മകന് ഷൂട്ടിനായി പോകുന്നതിനു മുന്‍പ് രാവിലെ അമ്പലത്തില്‍ പോയിട്ടാണ് മിക്കപ്പോഴും പോകാറെന്നും മല്ലിക വ്യക്തമാക്കി.
‘ഒട്ടും സമയം ഇല്ലെങ്കില്‍ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്ളൈറ്റില്‍ വരുകയാണെങ്കില്‍ തിരിച്ച് രാവിലെ നാല് മണിക്ക് കുളിച്ച് അമ്പലത്തില്‍ തൊഴുതിട്ട ആറുമണിക്കുള്ള ഫ്ളൈറ്റില്‍ കയറിപോവുന്നത്.’ യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
