അവിടെ വെച്ച് വിവാഹം നടത്താനയിരുന്നു ഞങ്ങളുടെ ആഗ്രഹം ; പക്ഷെ ചില പ്രശ്നങ്ങള്‍ കാരണം അത് നടക്കില്ല നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞ വിഘ്നേഷ് ശിവന്!
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ് എന്ന് പുറത്തു വരുന്ന റീപോസ്റ്റുകൾ സൂചിപ്പിക്കുന്നത് .
ഇപ്പോഴിതാ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് വിഘ്നേഷ് ശിവന്. വിവാഹത്തിന്റെ തിയതിയും സ്ഥലവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും വിഘ്നേഷ് നേരിട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നത്’ ഇപ്പോള്‍, ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.’ വിഘ്നേഷ് പറഞ്ഞു.
‘ജൂണ്‍ 9 ന് ഞാന്‍ പ്രണയിനിയായ നയന്‍താരയെ വിവാഹം കഴിക്കുന്നു. ആദ്യം ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടിവന്നു.
ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എല്ലാവര്ക്കും അവിടെ എത്താന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’. താരം വ്യക്തമാക്കി.വിവാഹത്തിന് മുമ്പായി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ജൂണ്‍ 8ന് റിസപ്ഷന് ഉണ്ടായിരിക്കും, രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സിലൂടെയായിരിക്കും സ്ട്രീമിങ്ങ് എന്നാണ് റിപ്പോര്‍ട്ട്.
