റോബിന്റെ പടിയിറക്കം തീര്‍ത്ത പ്രശ്നം അവസാനിക്കുന്നില്ല; റിയാസിനെ പൊളിച്ചടുക്കി ബ്ലെസ്ലി ; മത്സരം അടിമുടി കടുപ്പിച്ച് ബിഗ്ബോസ് !
ബിഗ്ബോസിൽ ജാസ്മിന്റേയും റോബിന്റേയും പടിയിറക്കം തീര്‍ത്ത പ്രശ്നം ഇതുവരെ അവസാനിച്ചിട്ടില്ല. ഇവരുടെ പേരില്‍ ഹൗസ് അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ ഒരു ഉഗ്രന്‍ വീക്കിലി ടാസ്ക്കാണ് നല്‍കിയിരിക്കുന്നത്. പരസ്പരം പോരടിക്കാന്‍ പറ്റിയ അവസരം മത്സരാര്‍ത്ഥികള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്.
റിയാസും ബ്ലെസ്ലിയും തമ്മിലുളള പ്രശ്നം ഹൗസിനകത്തും പുറത്തും ഒരുപോലെ ചാര്‍ച്ചയാണ്. റോബിന് പോയതോടെ ഇരുവരും തമ്മിലുള്ള പ്രശനം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിത വീക്കിലി ടാസ്ക്കായ കോള്‍ സെന്റര്‍ ടാസ്ക്കിലൂടെ റിയാസിനെ പൊളിച്ചടുക്കുകയാണ് ബ്ലെസ്ലി.
വളരെ സമാധാനത്തില്‍ കാര്യങ്ങള്‍ സംസാരിക്കുന്ന ആളാണ് ബ്ലെസ്ലി. മറ്റുള്ളവരോട് തര്‍ക്കിക്കുന്നത് പോലും വളരെ സമാധാത്തോടെയാണ്. എന്നാല്‍ ഇതിന് വിപരീതമാണ് റിയാസ്. ആരും പറയുന്നത് സമാധാനത്തോടെ കേള്‍ക്കാത്ത റിയാസിനെ കോള്‍ സെന്റര്‍ ടാസ്ക്കിലൂടെ പൊളിച്ച് അടുക്കിയിരിക്കുകയാണ് ബ്ലെസലി. എന്നാല്‍ ബ്ലെസ്ലിയ്ക്ക് മുന്നില്‍ മാക്സിമം പിടിച്ചു നില്ക്കാന് റിയാസ് നോക്കുന്നുണ്ട്.
ലക്ഷ്മി പ്രിയയെ ടാസ്ക്കിനിടെ ‘തള്ള’ എന്ന് റിയാസ് വിളിച്ചിരുന്നു. ഇതാണ് ബ്ലെസ്ലി റിയാസിന് നേരെ ഉന്നയിച്ചത്. തന്നെക്കാളും വയസിന് മുതിര്‍ന്ന സ്ത്രീയെ തള്ള, കിളവി എന്ന് വിളിച്ച റിയാസ് ഏത് ക്ലാസാണ് എന്നായിരുന്നു ചോദ്യം.
തന്നെ കുട്ടി എന്ന് വിളിക്കുന്നവരെ ചിലപ്പോള്‍ ‘തള്ള’ എന്ന് വിളിക്കുമെന്നാണ് റിയാസിന്റെ മറുപടി. കുട്ടിയും തളളയും ഒരുപോലെ പ്രയോഗിക്കുന്ന വാക്കാണോ എന്നായിരുന്നു ബ്ലെസ്ലിയുടെ മറു ചോദ്യം.
മാതാവ് എന്ന അര്‍ഥമാണ് തളള എന്നത് കൊണ്ട് ഉദ്ദ്യേശിച്ചതെന്ന് വളരെ സമാധാനത്തോടെ റിയാസ് ഉത്തരം നല്കി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന താന്‍ ബഹുമാനത്തോടെ ആരും സ്ത്രീകളെ തളള എന്ന് വിളിക്കുന്നത് കേട്ടിട്ടില്ല. സ്ത്രീ ,മഹിള,യുവതി എന്നൊക്കെയാണ് വിളിക്കാറുളളതെന്നും റിയാസിനെ ഉത്തരം മുട്ടിക്കാനായി പറഞ്ഞു.
താന്‍ സ്ത്രീകളെ മഹിള, സത്രീ എന്ന് വിളിക്കാറില്ലെന്ന് റിയാസ് മറുപടി പറഞ്ഞുവെങ്കിലും ബ്ലെസ്ലിയുടെ ചോദ്യങ്ങളുടെ മുന്നില്‍ പിടിച്ച് നില്ക്കാന് റിയാസിന് കഴിഞ്ഞില്ല.
കോള്‍സെന്റര്‍ വീക്കിലി ടാസ്ക്കില് ആദ്യം ഫോണ്‍ വിളിച്ചത് ലക്ഷ്മി പ്രിയയായിരുന്നു. മാഡം എന്ന് സംബോധന ചെയ്ത് കൊണ്ടാണ റിയാസ് കോള്‍ എടുത്തത്. മാഡം എന്ന വിളിയെ ചൊല്ലി തന്നെ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയിരുന്നു. താന്‍ ഹലോ പോലും പറയുന്നതിന് മുന്നേ സ്ത്രീ ആണോ പുരുഷനാണോ എന്ന് തീരുമാനിക്കുന്നത് എങ്ങനെ എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ചോദ്യം. ശബ്ദം കേട്ടുപോലും ഒരാള്‍ പുരുഷനാണോ സ്ത്രീ ആണോ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്ന് റിയാസ് മറുപടി പറഞ്ഞു.
കുലസ്ത്രീ എന്ന് വെച്ചാല്‍ എന്താണ് എന്നാണ് താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത് എന്നായിരുന്നു റിയാസിനോട് ലക്ഷ്മിയുടെ അടുത്ത ചോദ്യം. പണ്ട് കുലങ്ങളില് മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍. വീട്ടിലെ കാര്യങ്ങള്‍ മാത്രം ചുമതലയാക്കി പുരുഷന്മാര് അടുക്കളയില്‍ ചങ്ങലയ്ക്കിട്ടിരുന്ന സ്ത്രീകള്‍ എന്ന് റിയാസ് പറഞ്ഞപ്പോള്‍ ലക്ഷ്മി പ്രിയ ഇടപെട്ടു. എക്സ്ക്യൂസ് മീ മിസ്റ്റര്‍ റിയാസ്, ബുദ്ധിയെന്ന് പറഞ്ഞിട്ട് തനിക്ക് പത്ത് പൈസയുടെ വിവരമില്ലല്ലോടോ. ചുമ്മാതല്ല ലക്ഷ്മി പ്രിയ എന്ന മറ്റൊരു വ്യക്തി താങ്കളെ എപ്പോഴും കുട്ടി കുട്ടി എന്ന് വിളിക്കുന്നത്. എല്‍കെജി കുട്ടികള്‍ക്കുപോലുള്ള സ്റ്റാന്‍ഡേര്‍ഡ് ഇല്ലാതെയാണ് താങ്കള്‍ പെരുമാറുന്നത് എന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
ലക്ഷ്മി കുട്ടി എന്ന് വിളിച്ച് റിയാസിനെ പരിഹസിക്കാന്‍ പലതവണ ശ്രമിച്ചു. എന്നെ കുട്ടി എന്ന് വിളിച്ചാല്‍ നിങ്ങളെ കിഴവി എന്ന് വിളിക്കേണ്ടെ എന്ന് റിയാസ് തിരിച്ച് ചോദിച്ചു. റിയാസ് പ്രകോപിതനായെന്ന് ലക്ഷ്മി പ്രിയ ചൂണ്ടിക്കാട്ടി ഫോണ്‍ വെച്ചും. എന്നാല്‍ ബസര്‍ അവസാനിച്ചതിന് ശേഷമാണ് റിയാസ് ഫോണ്‍ വെച്ചത്. അതിനാല്‍ റിയാസ് ടാസ്ക്കില് വിജയിച്ചതായി ബിഗ് ബോസ് പ്രഖ്യാപിച്ചു.
നിരവധി നാടകീയ സംഭവങ്ങളായിരുന്നു പത്താമത്തെ ആഴ്ച ബിഗ് ബോസ് ഹൗസില്‍ സംഭവിച്ചത്. അതേ രീതിയില്‍ തന്നെയാണ് 11ാംവാരവും നീങ്ങുന്നത്. ഇനി ഷോ അവസാനിക്കാന്‍ വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ ബിഗ് ബോസ് മത്സരം അടിമുടി കടുപ്പിച്ചിട്ടുണ്ട്. വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ പരസ്പരം തര്‍ക്കിച്ച് മുന്നോട്ട് പോവുകയാണ് മത്സരാര്‍ത്ഥികള്‍.
