TV Shows
തെറ്റായി പോയി എന്ന് മനസിലാക്കിയിട്ട് വേണം അവർ വിളിക്കാന്‍, തോല്‍ക്കാന്‍ മനസില്ല ഞാൻ അതിന് തയ്യാറാണെന്ന് റോബിൻ; പ്രേക്ഷകരെ ഞെട്ടിച്ചു; വാക്കുകൾ വൈറൽ
തെറ്റായി പോയി എന്ന് മനസിലാക്കിയിട്ട് വേണം അവർ വിളിക്കാന്‍, തോല്‍ക്കാന്‍ മനസില്ല ഞാൻ അതിന് തയ്യാറാണെന്ന് റോബിൻ; പ്രേക്ഷകരെ ഞെട്ടിച്ചു; വാക്കുകൾ വൈറൽ
ബിഗ് ബോസ്സ് സീസണ്‍ 4-ന്റെ ടോപ്പ് ഫൈവിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാര്‍ത്ഥികളാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തുപോയത്. ഒരാൾ സ്വയം ഷോയിൽ നിന്ന് പിന്മാറിയതാണെങ്കിൽ മറ്റൊരാളെ ബിഗ് ബോസ്സ് പുറത്താക്കുകയിരുന്നു
ബിഗ് ബോസ്സ് പുറത്താക്കിയ റോബിനെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഇപ്പോഴും പിന്തുണയ്ക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ഡോക്ടറിന്റെ തിരിച്ച് വരവിനെ കുറിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഈ വാരന്ത്യത്തില്‍ ഡോക്ടര്‍ തിരിച്ച് ഹൗസിലെത്തുമെന്നാണ് പലരുടേയും പ്രവചനം. റോബിന്‍ തിരികെയെത്തിയാല്‍ ബിഗ് ബോസ് വീണ്ടും കളറാകുമെന്നാണ് പല ആരാധകരും പറയുന്നത്.
ഒരു റീ എൻട്രി ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഡോക്ടർ തന്നെ മറുപടി പറയുകയാണ്. തമാശയ്ക്ക് റീ എന്‍ട്രിയെ കുറിച്ച് താന്‍ അറിഞ്ഞില്ലെന്ന് പറയുമ്പോഴും ഒരിക്കല്‍ കൂടി ഷോയിലേയ്ക്ക് തന്നെ വിളിച്ചാല്‍ ഉറപ്പായും പോകുമെന്നാണ് റോബിന്റെ നിലപാട്. പുറത്ത് ഇറങ്ങിയ പല മത്സരാര്‍ത്ഥികളും ഇനിയൊരു മത്സരത്തിനെ ആശങ്കയോടെ നോക്കി കാണുമ്പോള്‍ പുറത്ത് വന്ന ദിവസം തന്നെ റീ എന്‍ട്രിയ്ക്ക് തയ്യാറാണെന്ന് പറയുകയാണ് ഡോക്ടർ. തിരികെ പോകാന്‍ കൃത്യമായ കാരണവുമുണ്ട്.
ഗെയിമറെന്ന രീതിയില്‍ ഷോയില്‍ പോകാന്‍ താല്‍പര്യമാണ്. പക്ഷെ അവര്‍ക്ക് തോന്നിയിട്ട് വിളിക്കണം. തന്നെ പുറത്താക്കിയത് തെറ്റായി പോയി എന്ന് മനസിലാക്കിയിട്ട് വേണം വിളിക്കാന്‍. വിളിച്ചാല്‍ ഉറപ്പായും താന്‍ പോകും. കാരണം തനിക്ക് തോല്‍ക്കാന്‍ മനസില്ല’; റോബിന്‍ തുടര്‍ന്നു ‘അവസരങ്ങള്‍ നമ്മളെ തേടി വല്ലപ്പോഴുമായിരിക്കും വരുന്നത്. ഒന്നുമല്ലാതിരുന്ന എനിക്ക് ഒരു അവസരം തന്നത് ബിഗ് ബോസ് ടീം ആണ്. ഒരിക്കലും വന്ന വഴി മറക്കില്ല. ഇത്രയും ജനങ്ങള്‍ എന്നെ ഇഷ്ടപ്പെടാനുളള കാരണം ബിഗ് ബോസ് ടീമും ഏഷ്യാനെറ്റുമാണ്. അവര്‍ ആത്മാര്‍ത്ഥമായി തന്നെ വിളിച്ചാല്‍ ഉറപ്പായും പോകും’; റോബിന്‍ ആവര്‍ത്തിച്ചു
ഈ വരുന്ന വെള്ളിയാഴ്ച റോബിന്‍ തിരികെ ബിഗ് ബോസില്‍ ഹൗസില്‍ എത്തുമോ എന്നായിരുന്നു പ്രധാനമായും എല്ലാവരും പറഞ്ഞത്. ഈ സീസണില്‍ ഇതുവരെ പുറത്തുപോയൊരാള്‍ തിരികെ വന്ന ചരിത്രമില്ല. മാത്രമല്ല, കളിനിയമം തെറ്റിച്ചതിനെ തുടര്‍ന്നാണ് റോബിനെ മത്സരത്തില്‍നിന്നും പുറത്താക്കിയത്. അതിനാല്‍ റോബിനെ സംബന്ധിച്ച് ഇനിയൊരു മടക്കം സാധ്യമല്ലെന്നു തന്നെയാണ് പല ബിഗ് ബോസ് നിരീക്ഷകരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. റോബിൻ തന്നെ ഇതേ കുറിച്ച് മറുപടി പറഞ്ഞതോടെ ഈ ചർച്ചയ്ക്ക് ഇതോടെ അവസാനമായിരിക്കുന്നു
ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ച് ദിവസം മുതല്‍ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ പേരായിരുന്നു ഡോക്ടര്‍ റോബിന്റേത്. പുതുമുഖമായ ഡോക്ടര്‍ താരങ്ങള്‍ക്ക് ഒപ്പമാണ് ഹൗസില്‍ എത്തിയത്. എന്നാല്‍ ഷോ എന്താണെന്ന് കൃത്യമായി മനസിലാക്കി കൊണ്ടായിരുന്നു വരവ്. അതിനാല്‍ തന്നെ ഗെയിമിനെ പല രീതിയില്‍ കൊണ്ടു പോകാന്‍ ഡോക്ടറിനായി. ആരോടും വഴക്കിന് പോയില്ലെങ്കിലും ഡോക്ടറിനെ ചുറ്റിപ്പറ്റിയുളള കണ്ടന്റുകള്‍ക്ക് ഒരു ക്ഷാമവും ഇല്ലായിരുന്നു .ഷോ വിട്ട് പുറത്ത് വന്നിട്ടും അതിനൊരു കുറവുമില്ല.