Connect with us

അന്ന് വീട്ടിൽ ഉണ്ടായിരുന്ന പലരും ആ കാര്യം തനിക്ക് അറിയില്ലേ എന്ന് ചോദിച്ചിരുന്നു, ആ ചോദ്യത്തിന് ശേഷം താൻ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നത്; ദിൽഷയുടെ വാക്കുകൾ ചർച്ചയാകുന്നു.. ദിൽഷയുടെ മനസാണ് തങ്ങൾക്ക് ഇഷ്ട്ടപെട്ടതെന്ന് ആരാധകർ

TV Shows

ബിഗ് ബോസ്സ് മത്സരാർത്ഥികളായ ദിൽഷയും ബ്ലെസ്ലിയും ഹൗസിൽ നടത്തിയ സംഭാഷണമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ദിൽഷ ബിഗ് ബോസ് വീട്ടിൽ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിൻ ഒരു സ്വവർഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ദിൽഷ പറയുകയാണ്.

അന്ന് വീട്ടിൽ ഉണ്ടായിരുന്ന പലരും ജാസ്മിൻ സ്വവർഗ്ഗ അനുരാഗി ആണെന്ന കാര്യം തനിക്ക് അറിയില്ലേ എന്ന് ചോദിച്ചിരുന്നതായി ദിൽഷ പറഞ്ഞു. ആ ചോദ്യത്തിന് ശേഷം താൻ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നിരുന്നതെന്നും ദിൽഷ വ്യക്തമാക്കി.

“നമ്മൾ അവരെ കൂടെയാണ് നിർത്തേണ്ടത് അകറ്റി അല്ല നിർത്തേണ്ടത് അവരെ കംഫർട്ടബിൾ ആകുകയാണ് ചെയ്യേണ്ടത്” ബ്ലെസ്ലിയോട് ദിൽഷ പറഞ്ഞു. ഇന്നത്തെ കാൾ സെന്റർ ടാസ്ക്കിൽ ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള സംഭാഷണത്തിൽ ഇതേകുറിച്ചെല്ലാം പ്രതിപാദിക്കുകയുണ്ടായി. “കുലസ്ത്രീ”എന്ന വാക്കിൽ നിന്നുമാണ് തുടങ്ങിയതെങ്കിലും അത് പിന്നെ റിയാസിന്റെയും ലക്ഷ്മിപ്രിയയുടെയും വ്യക്തിപരമായ കാര്യങ്ങളിലേക്കും കടക്കുകയായിരുന്നു.

ദിൽഷയുടെ ഈ വാക്കുകൾക്ക് പ്രേക്ഷകരിൽ നിന്നും നല്ല കയ്യടിയാണ് ലഭിക്കുന്നത്. എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കാണിക്കുന്ന ദിൽഷയുടെ മനസാണ് തങ്ങൾക്ക് ഇഷ്ട്ടപെട്ടതെന്ന് ആരാധകർ പറയുന്നു.

സ്വവർഗ്ഗ അനുരാഗികളെ പലേടത്തും ഒറ്റപെടുത്തിയിരുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ അത്തരക്കാരും മനുഷ്യനാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശം ഉള്ളവരാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അത്തരത്തിലുള്ള മൂന്ന് മത്സരാർത്ഥികളെ ഉൾപെടുത്താൻ അധികൃതർക്ക് ഉണ്ടായ പ്രചോദനം.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top