ഭര്ത്താക്കാന്മാരുടെ കാര്യത്തില്‍ എനിക്ക് രാശിയില്ല; വിക്രത്തിലെ ഗായത്രിയുടെ പോസ്റ്റ് വൈറൽ!
ലോകേഷ് കനകരാജ് സംവിധാനത്തിൽ കമല്‍ഹാസനെ നായകനായ ചിത്രമാണ് വിക്രം. നാളുകള്‍ക്ക് ശേഷം കമല്ഹാസന് ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസുകളും വിക്രം തന്നെയാണ് താരം. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് വിക്രം. സൂര്യയുടെ അതിഥി വേഷവും ചിത്രത്തിന് ആവേശം പകരുന്നുണ്ട്.ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ ശ്രദ്ധ നേടുന്ന ഒന്നാണ് ഗായത്രി അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദ് അവതരിപ്പിക്കുന്ന അമറിന്റെ കാമുകിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഗായത്രി എത്തിയിരിക്കുന്നത്. ഗായത്രിയുടെ പ്രകടനവും ശ്രദ്ധ നേടുന്നതായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഗായത്രി പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. .ഗായത്രിയുടെ കരിയറിനെക്കുറിച്ചുള്ള രസകരമായൊരു നിരീക്ഷണമാണ് താരം തന്നെ പങ്കുവച്ചിരിക്കുന്നത്. ഗായത്രിയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു നടുവുലെ കൊഞ്ചം പക്കത്ത കാണോം. ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായകന് തന്റെ പ്രതിശ്രുത വധുവിനെ മറന്നു പോകുന്നതാണ് കഥ. പിന്നീട് ഇതേ ജോഡി ഒരുമിച്ച സൂപ്പര്‍ ഡീലക്സില്‍ തന്റെ ഭര്‍ത്താവ് ട്രാന്‍സ് വുമണ്‍ ആണെന്ന് അറിയാത്ത ഭാര്യയായിരുന്ന ഗായത്രി.
വിക്രമിലേക്ക് എത്തുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ ജോലിയെന്താണെന്ന് പോലും ഗായത്രിയുടെ കഥാപാത്രത്തിന് അറിയില്ല. ഗായത്രിയുടെ ഏറ്റവും മികച്ച മൂന്ന് സിനിമകളിലെ ഈ രസകരമായ സാമ്യത ചൂണ്ടാക്കാണിക്കുകയാണ് ഒരു വൈറല്‍ പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടാണ് ഗായത്രി തന്നെ പങ്കുവച്ചിരിക്കുന്നത്. ഭര്ത്താക്കാന്മാരുടെ കാര്യത്തില്‍ എനിക്ക് രാശിയില്ലെന്നായിരുന്നു ഗായത്രിയുടെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.മാമനിതന്‍, ടൈറ്റാനിക് കാഥലും കവുന്ദു പോകും, ബഗീര, കായല്‍, ഇടി മുഴക്കം തുടങ്ങിയ സിനിമകളിലെ താരമാണ് ഗായത്രി. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തുകയാണ് ഗായത്രി.
മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കിയ സിനിമയാണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നു. മൂന്ന് ചിത്രങ്ങളുടെ പരമ്പരയാണ് വിക്രം. മൂന്നാമത്തെ ചിത്രത്തില്‍ സൂര്യയായിരിക്കും ഒരു പ്രധാന വേഷത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷിന്റെ മുന്‍ ചിത്രമായ കൈതിയിലെ കഥയുമായി ബന്ധപ്പെട്ട കഥയാണ് വിക്രമിലും അരങ്ങേറുന്നതെന്നുംചിത്രത്തിന്റെ സവിശേഷതയാണ്.
