Malayalam
അതിജീവിത പറയുന്നത് ഈ ദൃശ്യങ്ങല്‍ പുറത്ത് പോയാല്‍ മാനഹാനി ഉണ്ടാകും എന്നാണ്. എന്നാല്‍ പോയിട്ടുണ്ട് എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. പലരും കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ദൃശ്യം കണ്ട് രസിച്ചിവരുണ്ട്. നടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനും കല്യാണം മുടക്കാനുമായിരുന്നു പ്ലാന്‍; പല്ലിശ്ശേരി പറയുന്നു
അതിജീവിത പറയുന്നത് ഈ ദൃശ്യങ്ങല്‍ പുറത്ത് പോയാല്‍ മാനഹാനി ഉണ്ടാകും എന്നാണ്. എന്നാല്‍ പോയിട്ടുണ്ട് എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. പലരും കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ദൃശ്യം കണ്ട് രസിച്ചിവരുണ്ട്. നടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനും കല്യാണം മുടക്കാനുമായിരുന്നു പ്ലാന്‍; പല്ലിശ്ശേരി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. ഇതിനു മുമ്പും നിരവധി കാര്യങ്ങള്‍ പല്ലിശ്ശേരി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അതില്‍ പലതും പ്രവചനം പോലെ നടക്കുകയും ചെയ്തിരുന്നു. അതുപോലെ ഇപ്പോള്‍ പല്ലിശ്ശേരി പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഈ ദൃശ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പല്ലിശ്ശേരി പറയുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കൃത്യമായി പറഞ്ഞിരുന്നതാണ്. എറണാകുളത്ത് മെഡിക്കല്‍ കോളേജില്‍ അധ്യാപകന് റേപ്പിനെ കുറിച്ച് ക്ലാസ് എടുക്കുമ്പോള്‍ രണ്ട് തരം റേപ്പിനെ കുറിച്ചാണ് പറഞ്ഞിരുന്നത്. ഒന്ന് ബ്രൂട്ടല്‍ റേപ്പിനെ കുറിച്ച്.., മറ്റൊന്ന് സാധാരണ റേപ്പിനെ കുറിച്ചും. അന്ന് ഇതേ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങളും കാണിച്ചിരുന്നു.
ക്രൂരമായ ദൃശ്യമായി കാണിച്ചത് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു. പക്ഷേ ആ ദൃശ്യം കണ്ട് ക്ലാസിലിരുന്നിരുന്ന ഒരാള്‍ ഞെട്ടി, കാരണം ആ കുട്ടിയുടെ അച്ഛന് ആ മെഡിക്കല്‍ കോളേജിലെ അധ്യാപകനായിരുന്നു. പേടിച്ച് ആരോടും പറഞ്ഞിരുന്നില്ല. പിറ്റേന്ന് അന്നത്തെ പത്രത്തിലും ഇതേകുറിച്ച് വന്നിരുന്നു. പിന്നീട് ഈ വാര്‍ത്തയും മുക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ കടല്‍ കടന്നു പോയി.
അതിജീവിത പറയുന്നത് ഈ ദൃശ്യങ്ങല്‍ പുറത്ത് പോയാല്‍ മാനഹാനി ഉണ്ടാകും എന്നാണ്. എന്നാല്‍ പോയിട്ടുണ്ട് എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. പലരും കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ദൃശ്യം കണ്ട് രസിച്ചിവരുണ്ട്. നടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനും കല്യാണം മുടക്കാനുമായിരുന്നു പ്ലാന്‍. ഇതെല്ലാം വെച്ച് നടിയെ താറടിച്ച് ഒടുക്കം ആത്മഹത്യയിലേയ്ക്ക് വരെ എത്തുമെന്നാണ് കരുതിയിരുന്നത്. ഈ ദൃശ്യം നാലര മാസം വക്കീലാണ് ഈ ദൃശ്യം സൂക്ഷിച്ചത് എന്നും പല്ലിശ്ശേരി പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും പറഞ്ഞിരുന്നത് പല്ലിശ്ശേരിയായിരുന്നു. സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതിയിരുന്നത്. സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.
ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടിരുന്നു.
അതേസമയം, നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നുണ്ട്.
ക്രൈബ്രാഞ്ച് ആവശ്യം നേരത്തെ വിചാരണ കോടതി നിരസിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നും വിചാരണ കോടതിയില്‍ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന് ആരോപണം.
എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന് ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്റെ വാദം. മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന് ആരേപിക്കുന്ന സമയം ദിലീപ് ജയില്‍ ആയിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റെന്നും പ്രതിഭാഗം വാദിക്കുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയില്‍ പ്രോസിക്യൂഷന് ഉന്നയിച്ചിരുന്നു.
