Malayalam
‘മലയാളം സിനിമകള്‍ എപ്പോഴും കാണണം’; ജന ഗണ മനയിലെ കോടതി രംഗം പങ്കുവെച്ച് റാണ അയ്യൂബ്
‘മലയാളം സിനിമകള്‍ എപ്പോഴും കാണണം’; ജന ഗണ മനയിലെ കോടതി രംഗം പങ്കുവെച്ച് റാണ അയ്യൂബ്
ഏറെ പ്രേക്ഷക പ്രശംസ നേടിയ പൃഥ്വിരാജ് ചിത്രമായിരുന്നു ജന ഗണ മന. ഇപ്പോഴിതാ മലയാള സിനിമയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബ്. മലയാളം സിനിമകള്‍ കാണണമെന്ന് കുറിച്ചുകൊണ്ട് റാണ ‘ജന ഗണ മന’ എന്ന ചിത്രത്തിലെ കോടതിമുറി രംഗം പങ്കുവച്ചത്.
‘മലയാളം സിനിമകള്‍ എപ്പോഴും കാണണം. ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഇത്’ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്. കൂടാതെ ‘സോണി ലിവില്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ ‘പുഴു’ എന്ന ചിത്രം കൂടി കാണുക’ എന്നും റാണ കുറിച്ചു.
പൃഥ്വിരാജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ‘ജന ഗണ മന’ യിലെ അരവിന്ദ് സ്വാമിയുടേത്. അവസാനം വരെ പോരാടിയും നീതിയും നിയമവും എല്ലാവര്ക്കും ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നതുമായ അരവിന്ദ് സ്വാമിയുടെ കോടതി മുറി രംഗങ്ങള്‍ ശ്രദ്ധേയവും ചര്‍ച്ചാവിഷയമായതുമാണ്. അതുപോലെ തന്നെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പോലീസ് വേഷവും.
മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ശാരി, ധ്രുവന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായാണ് ‘ജന ഗണ മന’ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ അരവിന്ദ് സ്വാമിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് പറയുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.
