Connect with us

വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി, ഒരു മുതിര്‍ന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസാണ് അദ്ദേഹത്തിന്റേത്, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം സന്തോഷത്തോടെയിരിക്കുക എന്നതാണ് ഗോപിയുടെ കാഴ്ചപ്പാട്; കുത്തിപ്പൊക്കലുമായി സോഷ്യല്‍ മീഡിയ

Malayalam

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സൈബര്‍ ആക്രമണമാണ് അഭയയ്‌ക്കെതിരെ നടക്കുന്നത്.

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. ഇപ്പോഴിതാ ഗോപി സുന്ദറിനെപ്പറ്റി അഭയ മുന്‍പ് പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കില്‍ വലിയ ബഹളമായിരിക്കും.

അദ്ദേഹത്തെ ഒരു മുതിര്‍ന്ന മനുഷ്യനെന്ന് പലപ്പോഴും വിളിക്കാന്‍ സാധിക്കില്ല. ഒരു മുതിര്‍ന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസാണ് അദ്ദേഹത്തിന്റേതെന്നും അഭയ പറയുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും അലമ്പന്‍ ഗോപിയായിരിക്കും. എല്ലാത്തിനും തുടക്കമിടും.

ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കൂവുന്നതൊക്കെ കേള്‍ക്കാം. കൂട്ടുകാര്‍ കൂടിയാല്‍ പിന്നെ അലമ്പ് വര്‍ത്തമാനവും ചളി പറയലുമൊക്കെയാണ്. ചളി എന്നു പറഞ്ഞാല്‍ നമുക്കെല്ലാം സഹിക്കാന്‍ പറ്റാത്ത ചളികളായിരിക്കുമെന്നും അഭയ പറയുന്നു.

എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗോപി. അതാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രം പോലും. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം സന്തോഷത്തോടെയിരിക്കുക എന്നതാണ് ഗോപിയുടെ കാഴ്ചപ്പാട്. അതുകൊണ്ട് മിക്ക സുഹൃത്തുക്കളും ഇടയ്ക്കിടെ തങ്ങളുടെ വീട്ടില്‍ ഒത്തുകൂടാറുണ്ടെന്നും അഭയ പറഞ്ഞു.

More in Malayalam

Trending

Recent

To Top