കരച്ചില് വന്നാല്‍ കരഞ്ഞുപോകും. അതിലിപ്പോള്‍ ഒന്നും ചെയ്യാനില്ല, എന്റെ സ്വഭാവമായിപ്പോയി; ദിൽഷ ബ്ലെസ്ലിയോട്!
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ റോബിനും ജാസ്മിനും ഒഴികെ 9 മത്സരാര്‍ത്ഥികളാണുള്ളത്. ദില്‍ഷ, ബ്ലെസ്ലി, റോണ്സണ്, റിയാസ് സലീം, വിനയ് മാധവ്, സൂരജ്, അഖില്‍, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ എന്നിവരാണ് ഇപ്പോള്‍ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍.
റിയാസിനെ കയ്യേറ്റം ചെയ്ത റോബിന് സീക്രട്ട് റൂമിലായതും തുടര്‍ന്ന് ഹൗസ്മേറ്റ്സ് രണ്ട് പക്ഷമായി തിരിഞ്ഞതുമെല്ലാം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അതിനിടെ റോബിനെ തിരികെ കൊണ്ടുവരുന്നതിനോടുള്ള അഭിപ്രായം ആരാഞ്ഞതിനെ തുടര്‍ന്ന് ജാസ്മിന് ഷോ വിട്ട് പുറത്തു പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോബിനെ തിരികെ കൊണ്ടുവരുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്ന ജാസ്മിന് താന്‍ സെല്‍ഫ് റെസ്പെക്ട് സൂക്ഷിക്കുന്നതിനാല്‍ ഷോയില്‍ നിന്ന് പുറത്തുപോകുന്നുവെന്ന് മത്സരാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു. പക്ഷെ, മാനസികമായും ശാരീരികമായും തകര്‍ന്നുവെന്നായിരുന്നു ജാസ്മിന് ബിഗ് ബോസിനെ അറിയിച്ചത്.
റോബിന് പോയതിന് പിന്നാലെ ദില്‍ഷയും ബ്ലെസ്ലിയും ചേര്‍ന്ന് ജാസ്മിനും റിയാസിനും നേരെ ആക്രമണം ശക്തമാക്കിയിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി പോലും ഒച്ചയുണ്ടാക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ജാസ്മിന് ഷോ വിട്ട് പോകുന്നുവെന്ന് അറിഞ്ഞ് ദില്‍ഷയ്ക്ക് വലിയ സങ്കടമായിരുന്നു. ജാസ്മിന് പോകുന്ന സമയം ദില്‍ഷ കരഞ്ഞതും പ്രേക്ഷകര്‍ കണ്ടു.
അതേസമയം താന്‍ ആ സമയം കരഞ്ഞതിനെക്കുറിച്ച് ബ്ലെസ്ലിയോട് പറയുകയാണ് ഇപ്പോള്‍ ദില്‍ഷ. ‘ഞാന്‍ ഒച്ചയുണ്ടാക്കാതെയാണ് കരഞ്ഞത്. കരച്ചില് വന്നാല്‍ കരഞ്ഞുപോകും. അതിലിപ്പോള്‍ ഒന്നും ചെയ്യാനില്ല. എന്റെ സ്വഭാവമായിപ്പോയി. പക്ഷെ വേറെ വഴിയില്ലല്ലോ. കരച്ചില് കാണുന്നത് പ്രേക്ഷകര്‍ക്ക് ഒട്ടും ഇഷ്ടമല്ലെന്ന് അറിയാം. പക്ഷെ, എന്തുചെയ്യാം. ഞാന്‍ കരച്ചില് വന്നാല്‍ കരയും.’അതിനിപ്പോള്‍ നീ കരയേണ്ട കാര്യമൊന്നും ഇല്ലായിരുന്നുവല്ലോ എന്ന് പറയുകയാണ് ബ്ലെസ്ലി. ജാസ്മിന് ഷോയില്‍ നിന്ന് പിന്മാറിയെന്ന് അറിയിച്ചപ്പോള്‍ ദില്‍ഷ കരഞ്ഞതിനെക്കുറിച്ചായിരുന്നു ബ്ലെസ്ലി ചോദിച്ചത്.
“ഞാന്‍ ചെയ്യാത്തതോ പറയാത്തതോ ആയ കാര്യങ്ങള്‍ പറഞ്ഞാല്‍ എനിക്ക് വലിയ വിഷമമാണ്. ഞാന്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എത്ര നേരെ വേണമെങ്കിലും കേട്ടിരിക്കാന്‍ തയ്യാറാണ്. ഞാന്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്നുപോലും നോക്കുന്നില്ല, പക്ഷെ അത് ഞാന്‍ ചെയ്തതോ പറഞ്ഞതോ ആകണം. അല്ലാത്ത സാഹചര്യത്തില്‍ എനിക്ക് വലിയ വിഷമം വരും.” ദില്‍ഷ പറയുന്നു.
ഞാന്‍ നിലപാടുകളൊന്നും അന്നും ഇന്നും മാറ്റിയിട്ടില്ല. അന്ന് ഞാന്‍ നിനക്ക് ഒന്ന് കിട്ടേണ്ടതായിരുന്നു എന്ന് റിയാസിനോട് പറഞ്ഞത് സത്യമാണ്. എന്റെ ഫ്രണ്ടാണ് പോയത്, ആ വിഷമവും ദേഷ്യവും എനിക്കുണ്ട്. ആ ദേഷ്യത്തിലാണ് അങ്ങനെ പറഞ്ഞത്. തല്ലണമെന്നല്ല, തള്ളി മാറ്റിയാലും റിയാസിന് ഒന്നു കിട്ടേണ്ടതു തന്നെയാണെന്നാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ആ രീതിയിലേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ വേറെ രീതിയില്‍ അതിനെ തലതിരിച്ച് വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലായിരുന്നു. ‘ ദില്‍ഷ ബ്ലെസ്ലിയോട് മനസ്സു തുറക്കുന്നു. കലാശപ്പോരാട്ടത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ് 4. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി അധികദൂരമില്ല. അതിനിടയിലാണ് പോയ വാരത്തെ വീക്ക്ലി ടാസ്ക്കും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളും വലിയ ചര്‍ച്ചയായി മാറിയത്.
