അമൃതയുമായി ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദര്‍; പുതിയ കണ്ടത്തെലുമായി ആരാധകർ !
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് ഗോപി സുന്ദറും അമൃത സുരേഷുമാണ്. ഇരുവരും പ്രണയത്തിലായതാണ് ഒരാഴ്ചയായി ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സംഗീത ലോകത്ത് നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഒന്നിലധികം വിവാഹബന്ധങ്ങള്‍ ഉണ്ടായതിന്റെ പേരിലാണ് താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്.
എല്ലാ വിവാദങ്ങളില്‍ നിന്നും ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇരുവരും ഒരുമിച്ചുള്ള സംഗീത ഷോ നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.
തിരുവനന്തപുരത്ത് നിന്നും ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുകയാണ്. അമൃതയെ ടാഗ് ചെയ്ത് ചിത്രത്തിലെ ചില പ്രത്യേകതകളാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ഇരുവരും ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള പടവുകളില്‍ നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി അമൃതയും മുണ്ടുടുത്ത് ഗോപി സുന്ദറിനെയും ചിത്രങ്ങളില്‍ കാണാം.വളരെ സിംപിളായ ചിത്രമായി തോന്നുമെങ്കിലും ഇരുവരുടെയും കാലുകളിലേക്കാണ് ആരാധകരുടെ നോട്ടം പോയത്.
ഗോപിയുടെ ഒരു ഷൂവില്‍ അമൃതയും മറ്റൊരു ഷൂവില്‍ ഗോപിയും നില്‍ക്കുകയാണ്. പൊരിവെയിലത്ത് നില്ക്കുന്നതിനാല് ചുട്ടുപഴുത്തു കിടന്ന കല്പ്പടവുകളില് നില്ക്കുമ്പോള് കാലുകള്‍ പൊള്ളും. അതുണ്ടാവാതെ ഇരിക്കാന്‍ ഇരുവരും ഷൂ പങ്കിട്ടെടുത്തതാണ് ആരാധകരെ സ്വാധീനിച്ചത്. കമന്റ് ബോക്സുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.അവളുടെ കാലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഷൂ ഊരി കൊടുത്തു. ഇത് കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്ന് ചിലര്‍ പറയുന്നു. മാത്രമല്ല രണ്ടാളുടെയും മുഖത്തെ സന്തോഷം കണ്ടാല്‍ അറിയാം.
ജീവിതത്തില്‍ പുതിയതായി എടുത്ത തീരുമാനം ശരിയാണെന്ന്ത. രണ്ടാള്‍ക്കും എല്ലാവിധ ആശംസകളും. ഇനിയും ചിരിച്ച മുഖവുമായി സന്തോഷത്തോടെ കാണാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ആദ്യമെത്തിയത് അമൃതയാണ്. ആ പോസ്റ്റിന് നല്കിയ തലക്കെട്ടുകള്‍ വായിതോടെയാണ് താരങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യം ഉയര്‍ന്നത്. പിന്നാലെ ഗുരുവായൂര്‍ അമ്പലത്തില്‍ നിന്നുള്ളതും മറ്റുമായി നിരവധി ചിത്രങ്ങളെത്തി. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി തീരുമാനിച്ചിരിക്കുകയാണെന്നാണ് താരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി താരങ്ങള്‍ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
