News
മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ; ബിഗ് ബോസ് സീസൺ 3 മത്സരിക്കുന്നുണ്ടോ; വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ; ബിഗ് ബോസ് സീസൺ 3 മത്സരിക്കുന്നുണ്ടോ; വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ് തുടങ്ങാനിരിക്കുകയാണ്. ലോഗോ ലോഞ്ച് ഇവന്റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുന്‍ ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മൂന്നാം സീസണിലെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കുമെന്നാണ്… രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ , റിമി ടോമി തുടങ്ങി നിരവധി പേരുകള്‍ ആണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നിലവില്‍ സീസണ് 3ലേക്കുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണന്നാണ് സൂചന.
ബിഗ് ബോസ് 3 യുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ബോബി ചെമ്മണ്ണൂരിന്റേത്. ബോബി ബിഗ് ബോസ് സീസൺ 3 ൽ എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചുളള പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ പ്രേക്ഷകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോചെ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബോബിയുടെ പേര് വരാന്‍ കാരണം.
