News
ഇത്രയും സ്നേഹിക്കുന്ന ആളെ വിട്ട് കളയാന്‍ തോന്നിയില്ല; ഭര്‍ത്താവിനെ ആദ്യം കണ്ടത് മരത്തിന് മുകളിൽ വച്ച് ; നടി മൈഥിലിയുടെ വാക്കുകൾ !
ഇത്രയും സ്നേഹിക്കുന്ന ആളെ വിട്ട് കളയാന്‍ തോന്നിയില്ല; ഭര്‍ത്താവിനെ ആദ്യം കണ്ടത് മരത്തിന് മുകളിൽ വച്ച് ; നടി മൈഥിലിയുടെ വാക്കുകൾ !
പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് മൈഥിലി. സോൾട്ട് ആന്റ് പെപ്പറടക്കം നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരം കഴിഞ്ഞ മാസമാണ് വിവാഹിതയായത്. വളരെ രഹസ്യമായി കൊട്ടിഘോഷമൊന്നുമില്ലാതെയാണ് വിവാഹം നടന്നത്.
മൈഥിലിയും ആണ് സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം ആരാധകർക്കിടയിലും വലിയ ശ്രദ്ധ നേടിയിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി തന്നെ താരവിവാഹം നടന്നു. വിവാഹശേഷമുള്ള താരദമ്പതിമാരുടെ ഫോട്ടോസും വീഡിയോയും വൈറലായിരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവിനെ പരിചയപ്പെട്ടതിനെ പറ്റിയും പ്രണയം വിവാഹം വരെ എത്തിയതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് മൈഥിലി.ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സമ്പത്തിനെ പരിചയപ്പെട്ടപ്പോള്‍ നഷ്ടപ്പെടുത്തി കളയാന്‍ തോന്നിയില്ലെന്നും അതാണ് വിവാഹത്തിലെത്തിയതെന്നും നടി പറഞ്ഞത്.
“ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്’ എന്നാണ് മൈഥിലി പറയുന്നത്. ആദ്യമായി സമ്പത്തിനെ കണ്ടത് മരത്തിന് മുകളില്‍ നിന്നാണെന്നും നടി വെളിപ്പെടുത്തി.
നഗര തിരക്കുകളില്‍ നിന്നും മാറി ജീവിക്കാന്‍ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വര്‍ഷം മുന്‍പ് പോയത്. അവിടുത്തെ മുന്‍സിഫ് ലോയര്‍ ഞങ്ങളുടെ മെന്റര്‍ കൂടിയാണ്. ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താന്‍. ചെന്നപ്പോള്‍ അതാ സുന്ദരനായൊരു ചെറുപ്പക്കാരന് നില്ക്കുന്നു. സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈിലി പറയുന്നു.
സ്ഥലം നോക്കാന്‍ പോയപ്പോള്‍ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകള്‍ക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കേട്ട മറുപടി കേട്ടും ഞാന്‍ ഞെട്ടി.
‘സമ്പത്തിനെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇതുപോലെ ഒരാളെ മോള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ആഗ്രഹിച്ചിരുന്നു പോലും. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന്’ നടി വ്യക്തമാക്കുന്നു.
തങ്ങളുടെ പ്രണയത്തിന് കാരണമായി മാറിയത് യാത്രകളും പെപ്പറുമാണെന്നാണ് സമ്പത്ത് പറയുന്നത്. പെപ്പര്‍ ഇരുവരുടെയും പെറ്റ് ഡോഗാണ്. ഒരിക്കല്‍ സുഹൃത്തായ അങ്കിളിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. പെട്ടെന്ന് നാട്ടിലേക്ക് തനിക്ക് പോരേണ്ടി വന്നപ്പോള്‍ പെപ്പറിനെ നോക്കിയത് സമ്പത്താണ്. ആ വിശേഷങ്ങള്‍ ചോദിക്കാന്‍ പതിവായി വിളിക്കും. അവനെ കാണാനായി ഇടയ്ക്ക് കൊടൈക്കനാലിലേക്ക് പോവുമെന്നും മൈഥിലി വ്യക്തമാക്കുന്നു.
about Maidhili
