Malayalam
കുടുകുടെ ചിരിച്ച് മക്കൾ, തെളിഞ്ഞ മുഖത്തോടെ രാഹുലും രഞ്ജിത്തും ആ ഫോൺ കോളിന് ശേഷം സംഭവിച്ചത് !
കുടുകുടെ ചിരിച്ച് മക്കൾ, തെളിഞ്ഞ മുഖത്തോടെ രാഹുലും രഞ്ജിത്തും ആ ഫോൺ കോളിന് ശേഷം സംഭവിച്ചത് !
നെയ്യാറ്റിന്‍കരയുടെ കണ്ണീരായിരുന്നു പൊള്ളലേറ്റ് മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും. ജപ്തി നടപടിക്കിടെ തീകൊളുത്തിയ രാജന്റെയും അമ്പിളിയുടെയും വിയോഗം കേരളക്കരയെ പിടിച്ചു കുലുക്കിയിരുന്നു. മാതാപിതാക്കൾ കണ്മുന്നിൽ കത്തിയമരുന്നത് ഇവർക്ക് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു…….അപ്പാ എന്ന് അലറിവിളിക്കുന്ന ഇവരുടെ മുഖവും ,കരഞ്ഞ് കലങ്ങിയ കണ്ണുകളും, പാതി തളർന്ന മുഖവുമായിരുന്നു പിന്നീട് നമ്മൾ കണ്ടത്
എന്നാല്‍ ഇപ്പോൾ ഇതാ തെളിഞ്ഞ മുഖത്തോടെയുള്ള രാഹുലിന്റെയും രഞ്ജിത്തിന്റെയും ചിത്രമാണ് സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. മുഖത്ത് പുഞ്ചിരി വിരിഞ്ഞ ചിത്രം പങ്കുവച്ചിരിക്കുന്നത്, എഴുത്തുകാരി ലക്ഷ്മി രാജീവ് ആണ്. രാത്രി ഭക്ഷണം കഴിക്കുമ്പോൾ രാഹുലിനെയും രഞ്ജിത്തിനെയും താന്‍ വിളിക്കാറുണ്ടെന്നും അവരുടെ വിശേഷങ്ങളും പറഞ്ഞാണ് സന്തോഷ വിവരം ഫേസ്ബുക്കിലൂടെ ലക്ഷ്മി രാജീവ് പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും. ഇന്ന് ഞാന്‍ വൈകി- അവരിങ്ങോട്ടു വിളിച്ചു. കുറച്ചധികം തിരക്കുണ്ട് അമ്മ കാര്യങ്ങള്‍ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ മിടുക്കരായിട്ടിരിക്കണം.
ആരെ ഒതുക്കണം അമ്മ ! ഞാന്‍ വരാം. ചെറിയവന് .
അമ്ബട ചട്ടമ്ബി ! ഞാന്‍.
രണ്ടുപേരും കുടുകുടെ ചിരിച്ചു. നിറുത്താതെ.
അവരുടെ ചിരി ഇഷ്ട്ടമുള്ള അമ്മമാര്‍ നിരവധിയുണ്ടെന്നു ഞാനവരോട് പറഞ്ഞു. കുഞ്ഞുണ്ണിയുടെ ‘അമ്മ പ്രിയ ക്ക് ഈ ചിരി സമര്‍പ്പിക്കുന്നു.
അവരുടെ താല്‍ക്കാലിക തകര വീട്ടില്‍ കറണ്ടും വെള്ളവും ഒന്നുമില്ല. ഒന്നര വര്‍ഷമായി. ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ.
അപൂർവങ്ങളിൽ അപൂർവമായ വാഗ്ദാനമായിരുന്നു ലക്ഷ്മി രാജീവ് നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റു മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ കുട്ടികൾക്കായി നൽകിയത് തന്റെ മോതിരം വിറ്റ് കിട്ടിയ പണമാണ് ലക്ഷ്മി ഈ കുട്ടികൾക്ക് നൽകിയത്. മാർത്താണ്ഡവർമ്മയും മോഹൻലാലിനും മാത്രം സ്വന്തമായിരുന്ന ഒരു മോതിരം അതിലുപരി അതീവ സമ്പന്നരായ വർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ആ മോതിരമായിരുന്നു ഇവർക്ക് വേണ്ടി വിറ്റത്
പോങ്ങില്‍ അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥരായ രാഹുല്‍ രാജന്റെയും രഞ്ജിത് രാജന്റെയും ദുരവസ്ഥ തന്നെ എറെ വേദനിപ്പിച്ചിരുവെന്നും തന്റെ കൈയിലുളള അനന്തവിജയം എന്ന മോതിരം വിറ്റു കിട്ടുന്ന കാശ് കുട്ടികള്‍ക്ക് കൈമാറുമെന്നായിരുന്നു പറഞ്ഞത്. അതനുസരിച്ചാണ് കഴിഞ്ഞ ദിവസം എത്തി ചെക്ക് കൈമാറിയത്
അനന്തവിജയം എന്ന മോതിരം തനിക്കും വേണമെന്നും അതുപോലൊന്ന് ഉണ്ടാക്കി തരണമെന്നും ഇതിന്റെ ശില്പിയായ ഗണേശനോട് പറഞ്ഞത് .അതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മോതിരം സ്വന്തമായത്. ആ മോതിരമാണ് പോങ്ങിലെ കുട്ടികള്‍ക്കുവേണ്ടി അവര്‍ വിറ്റതും കാശ് കൈമാറിയതും.ഒപ്പം മോതിരത്തിൽ ഒളിഞ്ഞിരുന്ന ഒരു രഹസ്യത്തെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. ലെൻസിലൂടെ നോക്കിയാലേ ശ്രീപത്മനാഭ സ്വാമിയെ മോതിരത്തിൽ കാണാൻ കഴിയൂവെന്നതാണ് പ്രത്യേകത. ഇതേ രൂപത്തിലുള്ള മോതിരം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയ്ക്കും നടൻ മോഹൻലാലിനും ഗണേഷ് നിർമിച്ചു നൽകിയിരുന്നു. മൂന്നാമത്തെ മോതിരം നിർമിക്കാൻ ഗണേഷിനെ പ്രേരിപ്പിച്ചത് ലക്ഷ്മി രാജീവായിരുന്നു. ഇതേ തുടർന്ന് അനവധി ഓഫറുകൾ ഗണേഷിനെ തേടിയെത്തി. സന്തോഷ സൂചകമായി ഗണേഷ് മൂന്നു വർഷം മുൻപ് ലക്ഷ്മിക്ക് ഇതേ രൂപത്തിലുള്ള മോതിരം സമ്മാനിക്കുകയായിരുന്നു
