സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം. ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ ഇവയെല്ലാം തിയേറ്ററുകളിൽ വിജയം നേടിയിരുന്നു. സീരിസിന്റെ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്കെത്താൻ തയ്യാറെടുക്കുകയാണ്.
ഇപ്പോഴിതാഎന്താണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ സവിശേഷതയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത്. റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറയുന്നത്
നിങ്ങളൊക്കെ പ്രതീക്ഷിക്കുന്നതിനപ്പുറമായിരിക്കും സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം.ശാസ്ത്രത്തിന്റെ പുരോഗതി ജീവിതത്തിന്റെ എല്ലാം മേഖലകളെയും സ്വാധീനിയ്ക്കുന്നുണ്ട്.സ്വാഭാവികമായും കുറ്റാന്വേഷണത്തിലും പ്രതിഫലിക്കും. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഈ സിനിമയിൽ ഉണ്ടാവുക.
സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.
ചിത്രത്തിന് സംഗീതമൊരുക്കുക ജേക്സ് ബിജോയ് ആണ്. സിബിഐ ആദ്യ നാല് സീരീസുകളിലും സംഗീതം ഒരുക്കിയത് സംഗീത സംവിധായകന് ശ്യാം ആയിരുന്നു
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....