ആ സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന് തല്ലി, ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു; ഇത്രയും യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് ഷീല

ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു ഷീല. ഇന്നും മലയാളികളുടെ സ്വന്തം ഷീലാമ്മയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ സംസാരിക്കവെ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമ കാണുന്നതിന് പോലും തനിക്ക് വിലക്കുണ്ടായിരുന്ന യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് പറയുകയാണ് നടി.
സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഷീല പറയുന്നു. ‘കണ്ടംവച്ച കോട്ട്’ആയിരുന്നു അത്. സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന് തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു.
ഞാന്‍ പോയി ഫാദറിനോട് ഞാനൊരു പാപം ചെയ്തു, ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. ഒരു കൊന്ത എത്തിക്കാനാണ് ഫാദര്‍ പറഞ്ഞത്. അവിടുന്നാണ് ഇത്രയധികം സിനിമ ചെയ്യുന്ന ഒരാളായി മാറിയത്’, എന്നും ഷീല പറഞ്ഞു.
പ്രേം നസീറിനൊപ്പം കൂടുതല്‍ സ്ക്രീന്‍ പങ്കിട്ട താരമാണ് ഷീല. അന്നത്തെക്കാലത്ത് ഒരു പടത്തില്‍ ഒരുമിച്ച് അഭിനയിച്ച് നന്നായെന്ന് കേട്ടാല്‍ അതേ ജോഡിയെ അടുത്ത സിനിമയിലും അവരെ അഭിനയിപ്പിക്കുന്ന രീതി ഉണ്ടായിരുന്നുവെന്ന് താരം പറഞ്ഞു.
പ്രേം നസീറിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അമ്മൂമ്മയായും വരെ അഭിനയിച്ചു. സെറ്റില്‍ എത്തുമ്പോള്‍ ഇന്ന് ഈ കുട്ടി എന്റെ ഭാര്യയാണോ കാമുകിയാണോ അമ്മയാണോ എന്ന പ്രേം നസീര്‍ ചോദിച്ചിരുന്നതായി ഷീല പറയുന്നു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...