Malayalam
ദൃശ്യങ്ങള്‍ കൈയിലില്ലാത്ത ഒരാള്‍ക്ക് വിവരങ്ങള്‍ സീന്‍ ബൈ സീനായി കൃത്യമായി രേഖപ്പെടുത്താന്‍ ആകില്ല; ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കണം.., ദൃശ്യങ്ങളുടെ ശബ്ദരേഖ ഫോറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണം എന്ന് വിചാരണ കോടതിയെ അറിയിച്ച് പ്രോസിക്യൂഷന്
ദൃശ്യങ്ങള്‍ കൈയിലില്ലാത്ത ഒരാള്‍ക്ക് വിവരങ്ങള്‍ സീന്‍ ബൈ സീനായി കൃത്യമായി രേഖപ്പെടുത്താന്‍ ആകില്ല; ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കണം.., ദൃശ്യങ്ങളുടെ ശബ്ദരേഖ ഫോറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണം എന്ന് വിചാരണ കോടതിയെ അറിയിച്ച് പ്രോസിക്യൂഷന്
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഓരോ ദിവസവും കേസിന്റെ പുരോഗതിയെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. ഇപ്പോഴിതാ നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കാന്‍ പ്രോസിക്യൂഷന് നീങ്ങുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇതിനായി ദൃശ്യങ്ങളുടെ ശബ്ദരേഖ ഫോറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണം എന്ന് വിചാരണ കോടതിയെ പ്രോസിക്യൂഷന് അറിയിച്ചു.
ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും എന്നാണ് പ്രോസിക്യൂഷന് പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ ദിലീപിന്റെ കൈവശം ഉണ്ട് എന്ന് തെളിയിക്കാനാണ് ഫോറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ടിട്ടിരിക്കുന്നത്.
ഇത് ഉന്നയിച്ചാണ് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ അനൂപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ പരിശോധനയില്‍ ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിരുന്നു. നടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളുടെ സീന്‍ ബൈ സീനായി രേഖപ്പെടുത്തിയ കമന്ററി നോട്ടും ഈ ഫോണിലുണ്ടായിരുന്നു.
ദൃശ്യങ്ങള്‍ കൈയിലില്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ആകില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ച് ചോദ്യത്തിന് അനൂപ് നല്കിയ മൊഴി. എന്നാല്‍ അനൂപിന്റെ മൊഴി വ്യാജമാണ് എന്നും ഇത് തെളിയിക്കാന്‍ ഫോറന്‍സിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേര്‍ത്ത് വച്ച് പരിശോധിക്കണം എന്നുമുള്ള നിലപാടിലാണ് പ്രോസിക്യൂഷന്.
ഇതിനിടെ കേസില്‍ അന്വേഷണം തുടരാന്‍ മൂന്ന് മാസം സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സീല്‍ഡ് കവറില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം കേസ് ഇന്ന് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ വിചാരണ കോടതിയിലെ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. തുടരന്വേഷണത്തിന് അന്വേഷണ സംഘം സമയ പരിധി നീട്ടി ചോദിച്ച് നല്കിയ ഹര്‍ജിയില്‍ നിരവധി തെളിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പീഡന ദൃശ്യങ്ങളുടെ കമന്ററി ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതും പള്‍സര്‍ സുനിയ്ക്ക് ദിലീപ് പണം നല്കിയതും ഹര്‍ജിയില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്കി എന്നും സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ നവംബര്‍ രണ്ടിന് തുക നിക്ഷേപിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു എന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
നേരത്തെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്സില് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്ന് 2015 ഒക്ടോബര്‍ 30ന് ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ദിലീപ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് സൈബര്‍ വിദഗ്ദ്ധനും കേസിലെ മാപ്പുസാക്ഷിയുമായ സായ് ശങ്കറും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ശരത്തിന്റെ പക്കലുണ്ടായിരുന്ന ടാബില്‍ നിന്ന് ദൃശ്യങ്ങള്‍ ദിലീപും കൂട്ടരും കണ്ടു എന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി.
തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ആവശ്യം നിരസിച്ച വിചാരണ കോടതി ഉത്തരവ് വിചിത്രവും അന്വേഷണത്തിലുള്ള ഇടപെടലുമാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം സമയ പരിധി നീട്ടി ചോദിച്ചത് കൃത്യമായ തെളിവുകളോടെയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഒരു ലക്ഷം രൂപ നല്കി എന്നതിന് ലഭിച്ച തെളിവുകള്‍ ഉള്‍പ്പടെയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പീഡന ദൃശ്യങ്ങളുടെ കമന്ററി ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചു എന്നും ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതോടെ കേസില്‍ ദിലീപിന്റെ കുരുക്ക് മുറുകുമെന്നാണ് കരുതേണ്ടത്. ഇതിനു മുമ്പും പലപ്പോഴും ശക്തമായ തെളിവുകളല്ല എന്ന കാരണത്താല്‍ കേസ് വഴുതിപ്പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ തെളിവുകള്‍ ശക്തിപ്പെടുത്തി ദിലീപിനെ കുരുക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
