Connect with us

സിദ്ദിഖിന്റെ പരിഹാസത്തിനുള്ള മറുപടിയായി അത്രയ്ക്ക് തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതയ്ക്കെതിരെ സിദ്ദിഖ് നടത്തിയ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് റിമ കല്ലിങ്കല്‍

Malayalam

അതിജീവിതയ്ക്കെതിരെ സിദ്ദിഖ് നടത്തിയ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. താന്‍ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും റിമ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു.

അതിജീവിത ഇലക്ഷനില്‍ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്റെ പരിഹാസത്തിനുള്ള മറുപടിയായി അത്രയ്ക്ക് തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു റിമ കല്ലിങ്കലിന്റെ വാക്കുകള്‍. ഉപതിരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സിദ്ദിഖ് അതിജീവിതയെ പരിഹസിച്ചത്.

അതെന്താ അവര്‍ മത്സരിക്കുന്നുണ്ടോ എന്ന് സിദ്ദിഖ് ചോദിച്ചു. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു. കോടതി വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം. അതിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ക്കൊടതിയെ സമീപിക്കണമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല. എനിക്ക് ഈ ജഡ്ജിന്റെ അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിയെ കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല.

ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എനിക്ക് അനുകൂലമായ വിധി കിട്ടണമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള്‍ പാലിച്ചുപോരുന്ന ഒരു മര്യാദ എന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top