Malayalam
വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാന്‍ നീക്കം; ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്ത് പോലീസ്
വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാന്‍ നീക്കം; ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്ത് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ കേരളക്കരയെയാകെ ഞെട്ടിച്ച കേസായിരുന്നു വിജയ് ബാബുവിനെതിരെ വന്ന മീടു ആരോപണം. വിദേശത്ത് കഴിയുന്ന വിജയ് ബാബുവിനെ ഇതുവരെയും കസ്റ്റഡിയില്‍ കിട്ടിയിട്ടില്ല. ഇപ്പോഴിതാ വിജയ്ബാബുവിന്റെ ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തിരിക്കുകയാണ് അന്വേഷണ സംഘം.
സമീപകാലത്തു വിജയ്ബാബുവിന്റെ ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ വിദേശത്തേയ്ക്കു കടന്ന വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്. ഇന്നലെ നാട്ടില്‍ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകന് വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ്ബാബു ശ്രമിക്കുന്നത്. അതിനിടെ, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
ജസ്റ്റിസ് പി.ഗോപിനാഥ് ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
