Malayalam
എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് ഇങ്ങനെയൊക്കെയായിരുന്നു…, വീഡിയോയുമായി നസ്രിയ
എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് ഇങ്ങനെയൊക്കെയായിരുന്നു…, വീഡിയോയുമായി നസ്രിയ
മലയാളികളുടെ ക്യൂട്ട് നടിയാണ് നസ്രിയ നസീം. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് താരം എത്താറുണ്്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഏറെ നാളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നസ്രിയ തമിഴിനു പുറമേ ഇപ്പോള്‍ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ്. നാനിയുടെ അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തെലുങ്കില്‍ ചുവടു വയ്ക്കുന്നത്. േ
ഇപ്പോഴിതാ നസ്രിയ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. സിനിമയ്ക്കായി തന്റെ ശബ്ദത്തില്‍ തന്നെയാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്.
വളരെ പണിപ്പെട്ടാണ് തെലുങ്കില്‍ നടി ഡബ്ബ് ചെയ്തത്. അതിന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് ഇങ്ങനെയൊക്കെയായിരുന്നു… എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ പങ്കിട്ടത്.