Connect with us

ഹൃദയം ഹിന്ദി റീമേക്ക്; നായകനായെത്തുന്നത് സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍

Malayalam

ഹൃദയം ഹിന്ദി റീമേക്ക്; നായകനായെത്തുന്നത് സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍

ഹൃദയം ഹിന്ദി റീമേക്ക്; നായകനായെത്തുന്നത് സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ നായകനായെത്തുന്നത് ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാനെന്ന് റിപ്പോര്‍ട്ടുകള്‍.

സ്റ്റാര്‍ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സുമാണ് ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇബ്രാഹിമിന്റെ സഹോദരി സാറ അലിഖാന്‍ നേരത്തേ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയരംഗത്ത് എത്തുന്നത്.

നിലവില്‍ കരണ്‍ ജോഹറിന്റെ തന്നെ ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്ന സിനിമയുടെ അസോഷ്യേറ്റ് ആണ് ഇബ്രാഹിം. അഞ്ചു വര്‍ഷത്തിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ധര്‍മേന്ദ്ര, ജയാ ബച്ചന്‍, ശബാന ആസ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്‍. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മറ്റുതാരങ്ങള്‍. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. ഹൃദയം വന്‍ വിജയമായതോടെ സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം കരണ്‍ സ്വന്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top