നമ്മുടെ വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ…? ഇല്ല… അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം..എന്റെ സഹോദരിയിൽ പുഞ്ചിരി വിടർത്തുന്നവൻ; ആശംസകളുമായി അഭിരാമി സുരേഷ്; ആ സംശയം ബലപ്പെട്ടു

അമൃത സുരേഷും ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അമൃതയെ മാറോട് ചേര്‍ത്ത് ഗോപി സുന്ദര്‍ പങ്കുവച്ച സെല്‍ഫി ചിത്രം വൈറലായതോടെ ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു.
ഇന്ന് നാൽപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ഗോപി സുന്ദറിന് ആശംസകൾ നേർന്ന് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പങ്കുവെച്ച കുറിപ്പ് വൈറലായി മാറുകയാണ്. താൻ അദ്ദേഹത്തിന്റെ മൂത്ത മകളാണെന്ന് അദ്ദേഹം പറയുന്നതിൽ സന്തോഷം തോന്നുവെന്നാണ് അഭിരാമി കുറിച്ചത്.
നമ്മളെല്ലാം സാധാരണ മനുഷ്യർ… ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു തുടങ്ങിയവ. ഒന്നും ശാശ്വതമല്ലാത്ത ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി.’ ‘മാന്ത്രിക സംഗീതം നൽകുന്നവൻ. എന്റെ സഹോദരിയിൽ പുഞ്ചിരി വിടർത്തുന്നവൻ. എന്നെ അദ്ദേഹം മൂത്തമകൾ എന്നാണ് വിളിക്കുന്നത്. തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്ന വ്യക്തി.’ ‘അദ്ദേഹത്തോട് എന്നും സ്നേഹവും ബഹുമാനവും. ജന്മദിനാശംസകൾ സഹോദരാ… നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ.’
നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നമ്മുടെ വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ…? ഇല്ല… അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം.. സ്നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം…’ ‘ഏറ്റവും പ്രധാനമായി നമുക്കെല്ലാവർക്കും ജീവിക്കാം. സ്നേഹിക്കട്ടെ… വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം. സുന്ദരമായ മനസോടെ.’ ‘നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങൾ എന്നിവ അന്വേഷിക്കരുത്’ എന്നാണ് അഭിരാമി ഗോപി സുന്ദറിന് ആശംസകൾ നേർന്ന് കുറിച്ചത്. ഒപ്പം അമൃതയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങളും അഭിരാമി പങ്കുവെച്ചു. നിരവധി പേരാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ നേർന്ന് എത്തുന്നത്.
ഗോപി സുന്ദർ തന്നെ ചേർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് എന്റേത് എന്നാണ് അമൃത സുരേഷ് കുറിച്ചത്. ഒപ്പം ആയിരം പിറന്നാൾ ആശംസകളെന്നും എഴുതിയിരുന്നു
പതിവ് പോലെ പോസ്റ്റിന് താഴെ ആശംസകളെക്കാള്‍ അധികം വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. ഭാര്യ പ്രിയയുമായുള്ള വിവാഹ മോചനം നടക്കാത്ത സാഹചര്യത്തിലും ഇത് ഗോപി സുന്ദറിന്റെ രണ്ടാമത്തെ പ്രണയ ബന്ധമാണ്. പത്ത് വര്‍ഷത്തോളം അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു ഗോപി സുന്ദര്‍.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...