TV Shows
‘ബിഗ് ബോസിന്റെ തുടക്കം മുതൽ നാലാം സീസൺ വരെ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു’; എന്നാൽ എല്ലാം ഒഴുവാക്കി വിടുകയായിരുന്നു; പിന്നിലെ കാരണം വെളിപ്പെടുത്തി നടി അൻസിബ ഹസൻ!
‘ബിഗ് ബോസിന്റെ തുടക്കം മുതൽ നാലാം സീസൺ വരെ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു’; എന്നാൽ എല്ലാം ഒഴുവാക്കി വിടുകയായിരുന്നു; പിന്നിലെ കാരണം വെളിപ്പെടുത്തി നടി അൻസിബ ഹസൻ!
ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് വന്നിട്ടുള്ളത്. ആദ്യത്തെ സീസൺ തന്നെ വലിയ വിജയമായിരുന്നു. മോഹൻലാൽ അവതാരകൻ ആയിട്ടെത്തുന്നു എന്നതാണ് ഷോയുടെ മറ്റൊരു പ്രത്യേകത.
രണ്ടാം സീസണിന് കൊവിഡ് മൂലം ഫിനാലെ ഉണ്ടായിരുന്നില്ല. മൂന്നാം സീസണിൽ സിനിമാ നടൻ മണിക്കുട്ടനായിരുന്നു വിജയി. നാലാം സീസൺ അറുപത് ദിവസം പിന്നിട്ട് മുന്നോട്ട് സഞ്ചരിക്കുകയാണ്.സിനിമാ, സീരിയൽ, സമൂഹിക പ്രവർത്തകർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേർസ് തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ഷോയിൽ ഇതുവരെ മത്സരാർഥികളായിട്ടുള്ളത്.
തനിക്കും ബിഗ് ബോസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയയായ നടി അൻസിബ ഹസൻ. ആദ്യത്തെ സീസൺ മുതൽ നാലാം സീസണിലേക്ക് വരെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. പക്ഷെ അതിൽ പങ്കെടുക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവായി ചെയ്യാറുള്ളത്’ അൻസിബ ഹസൻ പറഞ്ഞു.ഒരു അഭിമുഖത്തിലായിരുന്നു അൻസിബ വെളിപ്പെടുത്തിയത്.
മുമ്പ് പേർളി മാണി, രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ തുടങ്ങി സിനിമാ മേഖലയിലും അവതാരകരായും തിളങ്ങി നിൽക്കുന്ന നിരവധി താരങ്ങൾ ബിഗ് ബോസിൽ പങ്കെടുത്തിട്ടുണ്ട്. അതേസമയം, ബിഗ് ബോസ് ഷോയ്ക്ക് മലയാളികൾക്കിടയിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉള്ളത്. ഹിന്ദി ബിഗ് ബോസിന്റെ നിലവാരം മലയാളം ഷോയ്ക്ക് ഇല്ല എന്ന് പരാതി പറയുന്ന പ്രേക്ഷകരും ഉണ്ട്.
അൻസിബ ഹസനെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് ദൃശ്യം എന്ന മോഹൻലാൽ-ജീത്തു ജോസഫ് സിനിമ റിലീസ് ചെയ്ത ശേഷമാണ്. ജോർജുകുട്ടിയെ മോഹൻലാൽ കഥാപാത്രത്തിന്റെ മൂത്തമകളായിട്ടായിരുന്നു ചിത്രത്തിൽ അൻസിബ അഭിനയിച്ചത്.
ദൃശ്യം രണ്ടാം ഭാഗത്തിലും അൻസിബ അഭിനയിച്ചിരുന്നു. മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയിയായിരുന്ന അൻസിബയെ തമിഴ് സിനിമയാണ് അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്.
ഗീതികയെന്ന പേരിലായിരുന്നു ആദ്യകാലത്ത് സിനിമയിൽ അൻസിബ അറിയപ്പെട്ടിരുന്നത്. പിന്നീട് ദൃശ്യത്തിന് ശേഷം യഥാർഥ പേരായ അൻസിബയിലേക്ക് തന്നെ തിരിച്ച് വന്നു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹസൻ, റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അൻസിബയുടെ മാതാപിതാക്കൾ.
തുടക്കത്തിൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് സഹോദരനും അമ്മയും കാരണമാണെന്നും അൻസിബ മുമ്പ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സിനിമ സിബിഐ 5 ദി ബ്രയിനാണ് അവസാനമായി റിലീസ് ചെയ്ത അൻസിബയുടെ സിനിമ.
about bigg boss
