നല്ലത് ആണെങ്കില്‍ നല്ലത് ആണെന്ന് പറയും വിമര്ശിക്കേണ്ടതാണെങ്കില് വിമര്‍ശിക്കും; അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും തട്ടി പറിക്കാന്‍ ആവില്ല; കമല്ഹാസന് പറയുന്നു !
ഉലകനായകന് കമല്‍ഹാസനും ലോകേഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂണ്‍ മൂന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി കമല്ഹാസന് പറഞ്ഞത്.
‘കേന്ദ്ര ഗവണ്മെന്റ് എന്റെ ഗവണ്മെന്റാണ് അത് ഏത് പാര്‍ട്ടിയായാലും. നല്ലത് ആണെങ്കില്‍ നല്ലത് ആണെന്ന് പറയും വിമര്ശിക്കേണ്ടതാണെങ്കില് വിമര്‍ശിക്കുക തന്നെ വേണം അതാണ് ജനാധിപത്യം. അത് പാടില്ല എന്ന് പറയുന്നത് ജനാധിപത്യമല്ല.’ അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും തട്ടി പറിക്കാന്‍ ആവില്ലെന്നും അത് ധൈര്യം ഉള്ളപ്പോള്‍ പുറത്ത് വരുമെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ക്കുന്നു.
വന്താരയിലാണ് വിക്രം ഒരുങ്ങിരിക്കുന്നത്. കമല്‍ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
