Malayalam
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നു എന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നു, കേട്ടുകേള്‍വി ഇല്ലാത്തത്; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നു എന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നു, കേട്ടുകേള്‍വി ഇല്ലാത്തത്; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസ് അവസാന ദിവസങ്ങളിലേയ്ക്കാണ് കടന്നിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വിചാരണക്കോടതിക്ക് എതിരെ ഗുരുതര ആക്ഷേപവുമായി രംഗത്തത്തെയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നു എന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതും കേട്ടുകേള്‍വി ഇല്ലാത്തതുമെന്നാണെന്ന് അന്വേഷണ സംഘം പറയുന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം തടഞ്ഞ വിചാരണ കോടതി ജഡ്ജയിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. അനൂപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ പരിശോധനയിലാണ് തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചു.
ദൃശ്യങ്ങള്‍ കയ്യിലില്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ സീന്‍ ബൈ സീന്‍ ആയി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആകില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും ദിലീപിന്റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകര്‍പ്പോ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് യാത്ര പുനരാവിഷ്‌കരിക്കുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയില്‍ ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്.
ഇതില്‍ ദിലീപാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. നടിയ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങള്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നു എന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പുനരാവഷ്‌ക്കരിച്ച് ചിത്രീകരിക്കുമ്പോള്‍ കളര്‍ ബ്ലീച്ച് ചെയ്യുന്നു, പേപ്പര്‍ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേള്‍ക്കാം. യഥാര്‍ത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തല്‍.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അഭിഭാഷകര്‍ കോടതിയില്‍ നിന്നും കണ്ടിരുന്നു. ഇതനുസരിച്ചാണ് അഭിഭാഷകര്‍ പുനരാവിഷ്‌കരണ വിഡിയോയില്‍ യഥാര്‍ത്ഥ വീഡിയോയിലേതിന് സമാനമായ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതേ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നും സംശയം ഉയരുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന വാദത്തിന് വിരുദ്ധമാണെന്നതും വ്യക്തമാണ്.
എട്ടാം പ്രതിയായ ദിലീപിന്റെ ഫോണില്‍ നിന്ന് മാത്രം ഏതാണ്ട് 200 മണിക്കൂര്‍ നീളുന്ന ഓഡിയോ ക്ലിപ്പുകളും 10,000 ലേറെ വീഡിയോകളും കിട്ടി. പരിശോധിച്ച സുരാജിന്റെയും അനൂപിന്റെയും ഫോണുകളില്‍ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍ ആണ്. ഈ സാഹചര്യത്തില്‍ സൈബര്‍ രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചുള്ള തുടരന്വേഷണത്തിനായി മൂന്ന് മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതീജിവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ബുധനാഴ്ച്ചയിലേക്ക് മാറ്റിയത്. സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നത്തേക്ക് വേണമെന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ ബുധനാഴ്ച്ച നിര്‍ദേശിക്കുകയായിരുന്നു.
