സ്ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു,ചിത്രത്തിലേക്ക് പ്രതീക്ഷയോടെ വിളിച്ച ആ നടനും നടിയും റോള്‍ നിരസിച്ചു… ഒടുവിൽ അനു സിത്താരയിലേക്ക് എത്തി; 12ത്ത് മാനിൽ സംഭവിച്ചത്; വെളിപ്പെടുത്തലുമായി സംവിധായകൻ
സ്ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു,ചിത്രത്തിലേക്ക് പ്രതീക്ഷയോടെ വിളിച്ച ആ നടനും നടിയും റോള്‍ നിരസിച്ചു… ഒടുവിൽ അനു സിത്താരയിലേക്ക് എത്തി; 12ത്ത് മാനിൽ സംഭവിച്ചത്; വെളിപ്പെടുത്തലുമായി സംവിധായകൻ
സ്ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു,ചിത്രത്തിലേക്ക് പ്രതീക്ഷയോടെ വിളിച്ച ആ നടനും നടിയും റോള്‍ നിരസിച്ചു… ഒടുവിൽ അനു സിത്താരയിലേക്ക് എത്തി; 12ത്ത് മാനിൽ സംഭവിച്ചത്; വെളിപ്പെടുത്തലുമായി സംവിധായകൻ
ജിത്തു ജോസഫ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ 12മാൻവിജയകരമായി മുന്നോട്ടു പോവുകയാണ്. ഈ സിനിമയുടെ പ്ലോട്ട് മലയാളികൾക്ക് വേറിട്ട ആസ്വാദന ഭംഗി നൽകുന്നു. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗിനിടയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ജിത്തു ജോസഫ്.
നടി അനു സിത്താര ചെയ്ത റോള്‍ മറ്റൊരു നടിക്ക് വേണ്ടി വച്ചിരുന്നതായിരുന്നു എന്നാൽ ആ നടി സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ പ്രതികരിച്ചത് മറ്റൊരു തരത്തിലായിരുന്നു. ആ സംഭവം ഇങ്ങനെ; ചിത്രത്തിലേക്ക് താന്‍ പ്രതീക്ഷയോടെ വിളിച്ച ഒരു നടനും നടിയും ആ റോള്‍ നിരസിച്ചു. അനു സിത്താര ആദ്യം തന്റെ ലിസ്റ്റില്‍ ഇല്ലായിരുന്നു. കാരണം അനു സിത്താരയുടെ ഇമേജ് വെച്ച് ഈ കഥാപാത്രം ചെയ്യില്ലെന്നാണ് വിചാരിച്ചത്.
അപ്പോള്‍ ഞാന്‍ വേറെ ഒരാളിലേക്ക് പോയി. എന്നാല്‍ അവര്‍ ഇവിടെ വന്ന് സ്ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു. അയ്യോ ഇതെന്താ ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കുകയും ചെയ്തു. ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ അനു സിത്താരയെ തന്നെ വിളിച്ചാലോ എന്ന് ആരോ ചോദിക്കുകയായിരുന്നു. അനു സിത്താര ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് താന്‍ പറഞ്ഞു.
ചേട്ടന് ഒന്നു സംസാരിച്ചു നോക്കെന്ന് പറഞ്ഞപ്പോള്‍ ഞാൻ സംസാരിച്ചു. കഥാപാത്രം ഇതാണ് ഞാന്‍ സ്ക്രിപ്റ്റ് അയക്കാമെന്ന് പറഞ്ഞു. അങ്ങനെ സ്ക്രിപ്റ്റ് വായിച്ച ശേഷം അനു സിത്താര തന്നെ വിളിച്ചു. ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു, ഞാന്‍ ചെയ്യാമെന്നു പറഞ്ഞു. ഞാന്‍ സര്‍പ്രൈസ്ഡ് ആയിപ്പോയി. എനിക്ക് ബഹുമാനവും തോന്നി. അങ്ങനെയല്ലേ നല്ലൊരു ആക്ടറെന്നും ജിത്തു ജോസഫ് പറഞ്ഞു.
ഒരു യുവനടനും ഇതുപോലെ തന്നെ ആ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു.എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് ഫ്രീഡം ഉള്ളതുകൊണ്ട് തന്നെ, ഒരു നടന് എന്ന് പറയുമ്പോള്‍ എല്ലാ വേഷവും ചെയ്യണ്ടേ എന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അതുകൊണ്ടല്ല ഏട്ടാ ഞാന്‍ ഇതുപോലൊരു വേഷം അടുത്തൊരു സിനിമയില്‍ ചെയ്തു എന്ന മറുപടിയാണ് കിട്ടിയത്.
നെഗറ്റീവോ പോസിറ്റീവോ എന്നതല്ല അത് നന്നായി പെര്‍ഫോം ചെയ്ത് എടുക്കുക, അതിലാണ് കാര്യം എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് അത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അതോടെമറ്റൊരാളെ തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിനെ കഥാപാത്രമായി ജീത്തു ജോസഫ് ഒരുക്കിയ 12ത്ത് മാന്‍ മികച്ച പ്രതികരണമാണ് കിട്ടുന്നത് . ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം നടത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...