ഹോം’ സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്നും പൂർണ്ണമായി അവഗണിച്ചതിൽ വലിയ പ്രതിഷേധമാണ് സോഷ്യൽമീഡിയ യിൽ നടക്കുന്നത് . സിനിമാ പ്രേമികൾ മാത്രമല്ല, രാഷ്ട്രീയ സിനിമാ പ്രവർത്തകരും പ്രതികരിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമിൽ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ഹോം.
ഇപ്പോഴിതാ, അവാർഡ് ലഭിക്കാതിരുന്നതിനെക്കുറിച്ച് നടൻ ഇന്ദ്രൻസ് തന്നെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ പ്രതികരണം വായിക്കാം…
“ഹോം സിനിമയെ അവാർഡിൽ നിന്നും പൂർണ്ണമായി അവഗണിച്ചതിൽ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസിൽ ആ സിനിമയുണ്ട്. രമ്യാനമ്പീശനും വി.ടി ബൽറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത്.
അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കിൽ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോ?
കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാൻ പാടില്ല. ഒരു വീട്ടിൽ ഒരു കുട്ടി തെറ്റ് ചെയ്താൽ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതിൽ നിരാശയുണ്ട്. അവർക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല.
എനിക്ക് അവാർഡ് കിട്ടാത്തത്തിൽ വിഷമമില്ല. ബിജുവും ജോജുവും എന്റെ കൂട്ടുകാരാണ്. അവർക്ക് കിട്ടിയതിൽ സന്തോഷം മാത്രമേയുള്ളൂ. അവാർഡിന് വേണ്ടിയല്ല ഞാൻ അഭിനയിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...