Malayalam
ഇന്നലെ മുതല്‍ ഫോണ്‍ കോളുകള്‍ കൊണ്ട് ബഹളം; വീണ്ടും അമ്മയാകാന്‍ പോകുന്നുവോ, ഒടുവില്‍ ; നവ്യ തന്നെ അത് വെളിപ്പെടുത്തി!
ഇന്നലെ മുതല്‍ ഫോണ്‍ കോളുകള്‍ കൊണ്ട് ബഹളം; വീണ്ടും അമ്മയാകാന്‍ പോകുന്നുവോ, ഒടുവില്‍ ; നവ്യ തന്നെ അത് വെളിപ്പെടുത്തി!
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നവ്യ എത്തിയത്.മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച് നില്ക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും എടുത്തതായിരുന്നു ഈ ചിത്രം. ‘അവള്‍ക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയില്‍ ഒരു നുണയും ഉണ്ടാവില്ല’ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ നവ്യ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.
നവ്യ ഈ ചിത്രം പങ്കുവച്ചപ്പോള്‍ മുതല്‍ ഉയര്‍ന്നു വന്ന ചോദ്യം ആണ് താരം ഗര്‍ഭിണിയാണോ എന്ന്. നിങ്ങള്‍ രണ്ട് പേരാണോ? നവ്യ ശരിക്കും ഗര്‍ഭിണിയാണോ? തുടങ്ങി നിരവധി കമെന്റുകള്‍ ആണ് താരത്തിന്റെ ചിത്രത്തിന് താഴെ ലഭിച്ചത്. ഗര്‍ഭിണിയാണോ എന്ന തരത്തിലെ കമന്റുകള്‍ ഉയര്‍ന്നു വന്നതോടുകൂടി താരം ഗര്‍ഭിണിയാണെന്ന തരത്തിലെ വാര്‍ത്തകള്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതിന്റെ സത്യാവസ്ഥ നവ്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഗര്‍ഭിണിയാണോ എന്ന കമെന്റിനു മറുപടിയായാണ് നവ്യ സത്യാവസ്ഥ പറഞ്ഞത്. ഇന്നലെ മുതല്‍ ഫോണ്‍ കോളുകള്‍ കൊണ്ട് ബഹളം ആണെന്നും ഞാന്‍ ഗര്‍ഭിണിയല്ല എന്ന് അവരോടൊക്കെ പറഞ്ഞു മടുത്തുമെന്നുമാണ് താരം പറഞ്ഞത്. എന്റെ ഗര്‍ഭം ഇങ്ങനെ അല്ല എന്നും താരം രസകരമായി പറഞ്ഞിട്ടുണ്ട്. ഇതോടെ ആരാധകരുടെ സംശയം അവസാനിപ്പിച്ചിരിക്കുകയാണ് നവ്യ.
