TV Shows
ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ലക്ഷ്മി പ്രിയ ജാസ്മിന് നേരെ പൊട്ടിത്തെറിച്ചു; റിയാസ് എന്തുകൊണ്ട് നോമിനേഷിലേക്ക് പോകാന്‍ തയ്യാറായില്ല; നീ ആരാ ലേഡി ബിഗ് ബോസോ? ; ലക്ഷ്മി പ്രിയയോ ജാസ്മിനോ ? ; നിങ്ങളുടെ ഇഷ്ടമത്സരാർത്ഥി ആര് ?
ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ലക്ഷ്മി പ്രിയ ജാസ്മിന് നേരെ പൊട്ടിത്തെറിച്ചു; റിയാസ് എന്തുകൊണ്ട് നോമിനേഷിലേക്ക് പോകാന്‍ തയ്യാറായില്ല; നീ ആരാ ലേഡി ബിഗ് ബോസോ? ; ലക്ഷ്മി പ്രിയയോ ജാസ്മിനോ ? ; നിങ്ങളുടെ ഇഷ്ടമത്സരാർത്ഥി ആര് ?
ബിഗ് ബോസ് മലയാളം സീസണ് ഫൊറിലെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ് . മുൻ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ ശക്തരായ മത്സരാർത്ഥികളാണ് ഈ സീസണിൽ ഉള്ളത്.
കൂട്ടത്തിൽ തുടക്കം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ രണ്ടുപേരാണ് ലക്ഷ്മി പ്രിയയും ജാസ്മിനും. നിലപാടുകള്‍ കൊണ്ടും ജീവിതം കൊണ്ട് രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ കഴിയുന്നവരാണ് ലക്ഷ്മിയും ജാസ്മിനും. അതുകൊണ്ട് തന്നെ തുടക്കം മുതല്ക്കു തന്നെ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
കുറച്ച് നാളുകളായി ഇരുവരും മുഖാമുഖം വരാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ജാസ്മിനെതിരെ മറ്റുള്ളവരോട് ലക്ഷ്മി പ്രിയ കുറ്റം പറയാറുണ്ടായിരുന്നു. ഇന്നലെ ഇരുവരും നേര്‍ക്കുനേര്‍ പോര് നടന്നു. നോമിനേഷനിലേക്ക് പോയ വിനയ്, അഖില്‍, സുചിത്ര, സൂരജ് എന്നിവര്‍ക്കായി നടന്ന സംവാദത്തിനിടെയായിരുന്നു സംഭവം.
സൂരജും ജാസ്മിനും റിയാസും ഒരുമിച്ചായിരുന്നു നോമിനേഷിലേക്ക് പോകാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതേക്കുറിച്ച് സൂരജ് സംസാരിച്ചു കൊണ്ടിരിക്കെ ലക്ഷ്മി പ്രിയ റിയാസിനോട് ചോദ്യങ്ങളുമായി എത്തുകയായിരുന്നു. സംവാദത്തിന്റെ മോഡറേറ്റര്‍ ആയിരുന്നു റിയാസ്.
റിയാസ് എന്തുകൊണ്ട് നോമിനേഷിലേക്ക് പോകാന്‍ തയ്യാറായില്ലെന്നും സൂരജ് എന്തിനാണ് സ്വയം ഏറ്റെടുത്തതെന്നുമായിരുന്നു റിയാസിനോടായി ലക്ഷ്മി പ്രിയ ചോദിച്ചത്. ഈ സമയം ജാസ്മിന് ഇടപെടുകയായിരുന്നു. സൂരജിന്റെ സ്പേസാണിതെന്നും അവനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ജാസ്മിന് പറഞ്ഞു. ഇതോടെ ലക്ഷ്മി പ്രിയയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
എക്സ്ക്യൂസ് മീ ജാസ്മിന്, നീ പറയുന്നത് കേട്ട് മിണ്ടാതിരിക്കാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്. ഇതൊരു ഡിബേറ്റാണ്. ഇവിടെ സംസാരിക്കുന്ന ആളോടും മോഡറേറ്ററോടും ചോദിക്കാനുണ്ടാകുമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. പിന്നാലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കൊണ്ട് ലക്ഷ്മി പ്രിയ ജാസ്മിന് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു.
ജാസ്മിന് കുറച്ച് കൂടുന്നുണ്ട്. ഞാന്‍ പേഴ്സണലായി പറയുകയാണ് എനിക്ക് ജാസ്മിന്റെ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ല. ജാസ്മിന് എന്താ ഇവിടുത്തെ ലേഡി ബിഗ് ബോസ് ആണോ? നീ മിണ്ടാതിരിക്ക്, നിനക്ക് നിന്റെ സ്പേസില്‍ സംസാരിക്കാം. സൂരജിന്റെ സ്പേസില്‍ സംസാരിക്കരുതെന്ന് ജാസ്മിന് പറഞ്ഞു. താന്‍ പറഞ്ഞത് സൂരജിനെ സംസാരിക്കാന്‍ വിടണമെന്നാണെന്ന് ജാസ്മിന് ആവര്‍ത്തിച്ചു. പിന്നാലെ ഇരുവരും മറ്റുള്ളവര്‍ ചേര്‍ന്ന് പിരിച്ചു വിട്ടു.
സൂരജിന്റെ സംവാദം കഴിഞ്ഞതും ജാസ്മിന് എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ ആരംഭിക്കുകയായിരുന്നു. സൂരജ് സംസാരിച്ച് കഴിഞ്ഞിട്ട് പറയാം എന്ന് കരുതിയതാണ്. മേലാല്‍ എന്റെ നേര കൈ ചൂണ്ടി സംസാരിക്കരുത്. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തിയത് എനിക്ക് റെസ്പെക്ട് ഉള്ളത് കൊണ്ടാണ്. തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാനാകെ പറഞ്ഞത് ഇത് സൂരജിന്റെ സ്പേസാണ്. അവന് സംസാരിക്കട്ടെ എന്നാണ്. ഇവിടെ നടന്ന ഇന്ററാക്ഷന് നിങ്ങളും റിയാസും തമ്മിലായിരുന്നു. സൂരജിന്റെ സംസാരം ഇന്ററപ്പ്റ്റഡ് ആയെന്നും ജാസ്മിന് പറഞ്ഞു.
അവിടെയിരുന്നിട്ട് ജാസ്മിന് മിണ്ടാതിരിക്കെന്ന് പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും, പക്ഷെ മേലാല്‍ ഇങ്ങനെ എഴുന്നേറ്റ് നിന്ന് വിരല്‍ ചൂണ്ടി സംസാരിക്കരുത്. ഞാന്‍ എന്റെ ദേഷ്യം നിയന്ത്രിച്ചതാണ്. ഞാന്‍ ഡയലോഗ് അടിക്കാനൊന്നും നിന്നിട്ടില്ല. മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന് ജാസ്മിന് വ്യക്തമാക്കി. പിന്നാലെ ലക്ഷ്മി മറുപടി പറയാന്‍ ശ്രമിച്ചെങ്കലിും എല്ലാവരും ചേര്‍ന്ന് രണ്ടു പേരേയും നിയന്ത്രിക്കുകയായിരുന്നു. നിങ്ങള്‍ പുറത്തിറങ്ങിയിട്ട് സംസാരിക്കൂ എന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്.
ലക്ഷ്മി പ്രിയയും ജാസ്മിനും നോമിനേഷനില്‍ പതിവായി എത്തുന്ന മത്സരാർത്ഥികളാണ് . ബിഗ് ബോസ് വീട്ടില്‍ ഫെമിനിസ്റ്റ്, കുലസ്ത്രീ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന രണ്ട് ധ്രുവങ്ങളിലുള്ളവര്‍. ഇരുവരും തമ്മില്‍ വന്നനാള്‍ മുതല്‍ പരസ്പരം രംഗത്തെത്തിയിട്ടുണ്ട്.
about bigg boss
