Connect with us

ആ ബാധ്യത നിറവേറ്റുന്നതില്‍ പോലീസ് പരാജയപെട്ടു ;അടുപ്പത്തുപോലും വയ്ക്കാനാവാത്ത കുറ്റപത്രം ! എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയത് ; തുറന്നടിച്ച് അഭിഭാഷകൻ !

News

ആ ബാധ്യത നിറവേറ്റുന്നതില്‍ പോലീസ് പരാജയപെട്ടു ;അടുപ്പത്തുപോലും വയ്ക്കാനാവാത്ത കുറ്റപത്രം ! എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയത് ; തുറന്നടിച്ച് അഭിഭാഷകൻ !

ആ ബാധ്യത നിറവേറ്റുന്നതില്‍ പോലീസ് പരാജയപെട്ടു ;അടുപ്പത്തുപോലും വയ്ക്കാനാവാത്ത കുറ്റപത്രം ! എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയത് ; തുറന്നടിച്ച് അഭിഭാഷകൻ !

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്ന എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം ചോദിക്കില്ലെന്നാണ് വിവരം. കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അടുപ്പത്ത്‌പോലും വയ്ക്കാനാവാത്ത കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നെകില്‍ പിന്നെ എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയതെന്ന് അഡ്വ പ്രിയദര്‍ശന്‍ തമ്പി ചോദിക്കുന്നു. ഈ പുനരന്വേഷണത്തിലൂടെ എന്ത് കാര്യമാണ് അന്വേഷണ സംഘം ചെയ്തതെന്ന് പ്രയദര്‍ശന്‍ തമ്പി റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ചോദിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ .

കേസില്‍ സമയപരിധി രണ്ടാമത്തെ തവണയാണ് നീട്ടിനല്‍കിയത്. മൂന്ന് മാസം ചോദിച്ചപ്പോള്‍ ഹൈക്കോടതി ഒന്നര മാസം നല്‍കി. ഈ ഒന്നര മാസത്തിനിടെ എന്ത് അന്വേഷണമാണ് ഇവര്‍ നടത്തിയത്. കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വേണ്ടി എത്ര സമയം എടുത്തു. അതിനിടെയയ്ക്ക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പ്രിയദര്‍ശന്‍ തമ്പി ചോദിക്കുന്നു.

സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്, ആകാശമാണ് അയാളുടെ പരിധി എന്നുള്ളത്. ഈ കേസില്‍ അതിജീവിതയെ സംബന്ധിച്ചിടത്തോളം ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ വെള്ളിവെളിച്ചത്തില്‍ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശരിയായ അന്വേഷണം നടത്താനുള്ള ഒരു ബാധ്യത പൊലീസിനുണ്ട്, സര്‍ക്കാരിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.കേസില്‍ സമയം നീട്ടിനല്‍കാന്‍ കോടതി തയ്യാറാവുകയില്ലെന്ന രാഹുല്‍ ഈശ്വറിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. കാരണം ഈ സംഭവത്തില്‍ കോടതിയെ കുറ്റപ്പെടുത്താനാകില്ല. പ്രതിഭാഗവും വാദിഭാഗവും സുപ്രീം കോടതിയില്‍ പോയി സമയപരിധി നല്‍കിയ കേസാണിത്. അതുകൊണ്ടാണ് പുനരന്വേഷണം വന്നപ്പോള്‍ കോടതി സമയപരിധി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മൂന്ന് മാസം സമയം ചോദിച്ചു. കോടതി ഒന്നര മാസം സമയം നല്‍കി.

അതേസമയം, കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കേസില്‍ കാവ്യാ മാധവനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തെളിവില്ലാത്തത് കൊണ്ട് കേസില്‍ കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല.പക്ഷേ, ഒന്നര മാസം സമയം അനുവദിച്ചിട്ടും ഇനിയും അങ്ങനെ സമയം അനുവദിക്കുകയില്ല എന്ന ഒരു ഹൈപ്പോതെറ്റിക്കലായിട്ടുള്ള ഒരു നിഗമനമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോലം അന്വേഷണത്തിന് ഇനിയും സമയം ആവശ്യമാണെങ്കില്‍ എത്ര പ്രാവശ്യം സമയം നീട്ടി ചോദിക്കാനുള്ള അവകാശമുണ്ടെന്ന് പ്രിയദര്‍ശന്‍ തമ്പി പറയുന്നു.

കൂടാതെ കേസില്‍ നിന്ന് ദിലീപിന്റെ അഭിഭാഷകരെയും ഒഴിവാക്കും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാകുക. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നത്. നേരത്തെ കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15ആം പ്രതിയായി. അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്. നടപടികൾ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും

നടിയെ ആക്രമിച്ച കേസിൽ ഇനി ആകെ പത്ത് പ്രതികൾ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്.ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെ . രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയായി തുടരും

അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്നും സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചെന്നും നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല.കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികള്‍ക്ക് പുറമേ വിചാരണക്കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വിചാരണക്കോടതി മുന്‍പാകെ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top