“ആ ഒരു കാര്യം തെളിഞ്ഞാൽ ദിലീപിനൊപ്പം സിനിമ ചെയ്യും”; ധ്യാന്‍ ശ്രീനിവാസന്റെ മി ടു പാരമര്‍ശം പുഛിച്ചുകൊണ്ടുള്ളതാണെന്ന് തനിക്ക് തോന്നിയില്ല; ധ്യാൻ ശ്രീനിവാസൻ അങ്ങനെ ആണ്..; ദുര്‍ഗാ കൃഷ്ണയുടെ വാക്കുകൾ വൈറൽ !

ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് തുറന്നുപറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ. അതിജീവിത എല്ലാ പെണ്‍കുട്ടകള്‍ക്കും പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു . ധ്യാന്‍ ശ്രീനിവാസന്റെ മി ടു പാരമര്‍ശം പുഛിച്ചുകൊണ്ടുള്ളതാണെന്ന് തനിക്ക് തോന്നിയില്ലെന്നും ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണെന്നും ദുര്‍ഗ പ്രതികരിച്ചു. നടനു നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെയുള്ള ലൈംഗികാതിക്രമ കേസിലും ദുര്‍ഗ നിലപാട് വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും സംഭവത്തില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും താരം പ്രതികരിച്ചു. ‘ഉടല്’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.
കോടതി വിധി വന്നതിന് ശേഷം ദിലീപിന്റെ കൂടെ ഒരു സിനിമ ചെയ്യുമോ എന്നായിരുന്നു ചോദ്യം. “സിനിമയുടെ കഥ എന്താണോ അത് നോക്കിയട്ട് ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട അവസ്ഥയില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ല.” ദുർഗ കൃഷ്ണ പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്റെ മി ടു വിനെ പുഛിക്കുന്ന പരാമര്‍ശം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനും ദുർഗ പ്രതികരിച്ചു. “മി ടു വിനെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ കണ്ടിട്ടില്ല. ക്ഷമ ചോദിച്ചുള്ള വീഡിയോ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും നമ്മുടെയടുത്ത് ആണെങ്കിലും. എനിക്ക് തോന്നുന്നില്ല ധ്യാന്‍ മിടുവിനെ പുഛിച്ച് സംസാരിച്ചതാണെന്ന്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുമുണ്ട്.” എന്നാണ് ദുർഗ പറഞ്ഞത്.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...