Connect with us

നുണകളുടെ ചീട്ടുകൊട്ടാരം തകർന്ന് വീഴുന്നു; വില്ലൻ അയാൾ, ദിലീപ് ഹീറോ തന്നെ ! നടിയെ ആക്രമിച്ച കേസ് വമ്പൻ ട്വിസ്റ്റിലേക്ക്!

News

നുണകളുടെ ചീട്ടുകൊട്ടാരം തകർന്ന് വീഴുന്നു; വില്ലൻ അയാൾ, ദിലീപ് ഹീറോ തന്നെ ! നടിയെ ആക്രമിച്ച കേസ് വമ്പൻ ട്വിസ്റ്റിലേക്ക്!

നുണകളുടെ ചീട്ടുകൊട്ടാരം തകർന്ന് വീഴുന്നു; വില്ലൻ അയാൾ, ദിലീപ് ഹീറോ തന്നെ ! നടിയെ ആക്രമിച്ച കേസ് വമ്പൻ ട്വിസ്റ്റിലേക്ക്!

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്ന സാചര്യത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് അതിൽ കാര്യമില്ലെന്ന ബോധ്യമുള്ളത് കൊണ്ടെന്ന് രാഹുൽ ഈശ്വർ. റിപ്പോർട്ടർ ടി വി എഡിറ്റേഴ്‌സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സമയം നീട്ടി ചോദിക്കാത്തത് അത് കിട്ടില്ല എന്ന പൂർണ്ണബോധ്യമുള്ളത് കൊണ്ടാണെന്ന് രാഹുൽ പറഞ്ഞു. സംശയത്തിന്റെ പുകമറ വെച്ച് എല്ലാവരേയും മോശമാക്കി ചിത്രീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

പുരുഷനെ കരിവാരി തേച്ചാലേ സ്ത്രീയ്ക്ക് നീതി കിട്ടൂ എന്ന കള്ള ദ്വന്ദത്തെ പൊളിക്കാനാണ് ഇപ്പോൾ നടക്കുന്ന പോരാട്ടമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഏതൊരാണിനേയും ഇല്ലാതാക്കി അവന്റെ കുടുംബം ഇല്ലാതാക്കി സാഡിസ്റ്റിക്ക് പ്ലെഷർ ലഭിക്കുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. അത് വിജയ് ബാബുവിന്റെ കേസിലാണെങ്കിലും ദിലീപിന്റെ കേസിലാണെങ്കിലും കാണാമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,

പൊലീസ് സമയം നീട്ടി ചോദിക്കാത്തത് അത് കിട്ടില്ല എന്ന പൂർണ്ണബോധ്യമുള്ളത് കൊണ്ടാണ്. കഴിഞ്ഞ തവണയും കോടതി പറഞ്ഞിരുന്നു ഇനിയും സമയം നീട്ടി ചോദിക്കരുത് എന്ന്. ഇത് അവസാനത്തെ തവണയാണ് നിങ്ങൾ അവസരം തരുന്നത് എന്ന്. എന്തിനാണ് ഇവർ ബോംബെയിൽ പോയത്. എക്‌സ്ട്രാക്ട് ചെയ്യാൻ. ദിലീപും അത് തന്നെയാണ് പറയുന്നത്. അതായത് എന്റെ മൊബൈലിൽ പണ്ടുണ്ടായിരുന്ന ഡോക്യുമെന്റുകൾ എക്‌സ്ട്രാക്ട് ചെയ്യുവാനാണ് എന്നാണ്. എന്റെ സ്വന്തം ഫോണിൽ നിന്ന് ഞാൻ ചെയ്യുന്നത് എങ്ങനെയാ കുറ്റമാകുന്നത്.

എന്നിട്ട് ദിലീപ് ഏകദേശം ഒന്നരമിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് കോടതിയിൽ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. യഥാർത്ഥത്തിൽ നമ്മൾ ഇവിടെ ചെയ്യുന്നതെന്താണെന്ന് വെച്ചാൽ സംശയത്തിന്റെ പുകമറ വെച്ച് എല്ലാവരേയും മോശമാക്കി ചിത്രീകരിക്കുകയാണ്. കോടതി കൈക്കൂലി മേടിച്ചു, കോടതി കാശിന്റെ സ്വാധീനത്തിലാണ്. നേരെ മറിച്ച് ബൈജു പൗലോസ് ആരാണ്. ബൈജു പൗലോസ് കോടതിയിൽ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ ദിവസം കേസ് പോലുമില്ലായിരുന്നു. ദിലീപിനെതിരായ നുണകളുടെ ചീട്ടുകൊട്ടാരം തകർന്ന് വീഴുകയാണ്. കഥ തുടങ്ങുമ്പോൾ ബൈജു പൗലോസ് ഹീറോയും ദിലീപ് വില്ലനുമായിരുന്നു.


ഇന്ന് അത് നേരെ തിരിച്ചാണ് ബൈജു പൗലോസ് വില്ലനും ദിലീപ് ഹീറോയുമാണ്. ആ ഹീറോയായി ദിലീപ് തിരിച്ചുവരും എന്ന് ദിലീപ് വിരോധികൾക്ക് നന്നായി അറിയാം. അപ്പോൾ പരാജയപ്പെടുമ്പോൾ കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് പറയുകയാണ്. നികേഷ് സാറിന്റേയും എന്റേയും തലയിൽ ഇടിത്തീ വീഴരുത്. ഫെമിനിസ്റ്റ് സെന്റിമെന്റ്‌സ് ഉപയോഗിച്ച് അങ്ങെന്ന പുരുഷനേയും ഞാനെന്ന പുരുഷനേയും കരിവാരിത്തേച്ച് വിചാരണ ഇല്ലാതെ ജയിലിലിട്ട് വർഷങ്ങളോളം അധിക്ഷേപിക്കരുത്. ദിലീപിനും നീതി ആവശ്യമാണ്.

ദിലീപിനെ ഒറ്റതിരിഞ്ഞ് ഫെമിനിസത്തിന്റേ പേരിൽ ആക്രമിക്കാൻ പാടില്ല. നമ്മൾ ഹ്യൂമനിസ്റ്റാകണം,. ദിലീപിനോട് മനുഷ്യത്വം കാണിക്കണം എത്ര കാലമായി വേട്ടയാടുന്നു. എഫ്എസ്എൽ റിപ്പോർട്ട് കൊടുക്കുന്നില്ലെങ്കിൽ ഹൈക്കോടതിയിൽ പരാതിപെട്ട് കൂടേ. രണ്ട് വർഷമായി അടയിരിക്കുകയാണ്. കോടതിയിൽ ചോദ്യം ചെയ്യാനുള്ള മെറിറ്റുണ്ടെങ്കിൽ എന്തുകൊണ്ട് ഹൈക്കോടതിയിൽ പോകുന്നില്ല. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ദിലീപ് വില്ലനും പൊലീസുകാർ നായകരുമായിരുന്നു. ദിലീപിന് കൂക്കുവിളിയായിരുന്നു. അവസാനത്തേക്ക് വന്നപ്പോൾ ദിലീപ് വിരോധികൾ പോലും പൊലീസിനെ അവിശ്വസിക്കുന്ന തരത്തിലേക്ക് എത്തി.

ബൈജു പൗലോസിനേയും സംഘത്തേയും ഞങ്ങൾ ആദ്യമെ വിമർശിക്കുകയാണ്. അവരെ വിമർശിക്കുന്ന തരത്തിലേക്ക് ദിലീപ് വിരോധികളും എത്തിയിട്ടുണ്ടെങ്കിൽ പൊലീസിന്റെ കൈയിൽ പ്രാപ്തിയില്ല എന്നുള്ളത് കൊണ്ടാണ്. എന്റെ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തിയത് ബൈജു പൗലോസാണെന്ന് സായ് ശങ്കർ വെളിപ്പെടുത്തി. അതിനെ കുറിച്ച് ഒരു അന്വേഷണമുണ്ടായോ, അതിനെ കുറിച്ചൊരു ചോദ്യമുണ്ടായോ ബൈജു പൗലോസിനോട്. നിനക്ക് രാമൻപിള്ള വക്കീൽ വേണോ നിന്റെ കുടുംബം വേണോ എന്ന് ബൈജു പൗലോസ് ചോദിച്ചു എന്നും അതിന്റെ റെക്കോഡിംഗ് ഉണ്ടെന്നും പറഞ്ഞു.

ഇപ്പോൾ സായ് ശങ്കർ വിശുദ്ധനായി. സായ് ശങ്കറിനെ കുടുംബത്തെ കാണിച്ച് പേടിപ്പിച്ചതായിരിക്കും. നാളെ എന്റെ കുടുംബത്തിൽ വന്ന് ദിലീപ് വേണോ കുടുംബം വേണോ എന്ന് ചോദിച്ചാൽ ഞാൻ എന്റെ കുടുംബം വേണമെന്ന് പറയും. ദിലീപ് എവിടെ വേണമെങ്കിലും പോട്ടെ. പക്ഷെ ഓരോ മലയാളിയും കേൾക്കണം. ഈ പോരാടുന്നത് നിങ്ങളുടെ മകനും സഹോദരനും സുഹൃത്തിനും വേണ്ടിയാണ്. പുരുഷനെ കരിവാരി തേച്ചാലേ പുരുഷനെ ജയിലിലിട്ടാലേ സ്ത്രീയ്ക്ക് നീതി കിട്ടൂ എന്ന കള്ള ദ്വന്ദത്തെ പൊളിക്കാനാണ്. ഏതൊരാണിനേയും ഇല്ലാതാക്കി അവന്റെ കുടുംബം ഇല്ലാതാക്കി സാഡിസ്റ്റിക്ക് പ്ലെഷർ ലഭിക്കുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്.

അത് വിജയ് ബാബുവിന്റെ കേസിലാണെങ്കിലും ദിലീപിന്റെ കേസിലാണെങ്കിലും. പുരുഷനെ കരിവാരിത്തേച്ച് അതിന്റെ മേൽ വെന്നിക്കൊടി പാറിച്ച് ഞങ്ങൾ ജയിച്ചു എന്ന് വിചാരിക്കുന്ന പുരുഷ വിരോധികൾക്ക് എതിരെയുള്ള പടച്ചട്ട തന്നെയാണ്. ഞങ്ങളുടെ അടക്കം ജീവനുള്ളിടത്തോളം കാലം ഒരു പുരുഷനേയും ഒരു സ്ത്രീയേയും അനാവശ്യമായി നിയമവിരുദ്ധമായി ടാർഗറ്റ് ചെയ്യാൻ അനുവദിക്കില്ല. അതിനെതിരായ പരിചയും പ്രതിരോധവുമായി ഓരോ ആൾക്കാരും ഉണ്ടാകും. മെൻസ് അസോസിയേഷന്റെ ആളാണ്. ഞങ്ങളുടെ അപേക്ഷയിൽ ലോക്‌സഭയിലെ ഒരു എം പി മെൻസ് കമ്മീഷൻ വേണമെന്ന് പറഞ്ഞു.

അത് ആക്‌സ്പറ്റ് ചെയ്യപ്പെട്ടില്ല, പക്ഷെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ നാട്ടിൽ പുരുഷനാണ് ഒരു സപ്പോർട്ടുമില്ലാത്തത്. എല്ലാ സമുദായത്തിലേയും എല്ലാ ആൾക്കാർക്കും സപ്പോർട്ടുണ്ട്, പുരുഷനൊഴിച്ച്. ആണിന് ചോദിക്കാനും പറയാനും ആരും വേണ്ടേ? ഒരു പുരുഷന്റെ ജീവിതകാലം മുഴുവൻ സമ്പാദിച്ച യശസ്സ്, പ്രശസ്തി എല്ലാം ഒരു വ്യാജ ആരോപണത്തിൽ തകരുകയാണ്. അതിജീവിതയ്ക്ക് നീതി കിട്ടണം, പക്ഷെ ദിലീപല്ല ഇതിന് പിന്നിൽ. ദിലീപും കാവ്യയും എത്ര കാലമായി കരിവാരി തേക്കുന്നു. മനുഷ്യത്വം കാണിക്കണം എന്ന് മാത്രമാണ് അഭ്യർത്ഥന. ഇതെല്ലാം ദൈവം കാണുന്നുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top