serial
ശ്രേയ നന്ദിനി അതും നേടിയെടുക്കും ; തുമ്പിയുടെ പഴയ കഥ പുറത്തേയ്ക്ക്; വല്യേച്ചി ഈ കുഞ്ഞവയോട് ക്ഷമിക്കുമോ?; തൂവൽസ്പർശം ത്രില്ലർ പരമ്പര ആകാംക്ഷ നിറഞ്ഞ വഴിത്തിരിവിലേക്ക്!
ശ്രേയ നന്ദിനി അതും നേടിയെടുക്കും ; തുമ്പിയുടെ പഴയ കഥ പുറത്തേയ്ക്ക്; വല്യേച്ചി ഈ കുഞ്ഞവയോട് ക്ഷമിക്കുമോ?; തൂവൽസ്പർശം ത്രില്ലർ പരമ്പര ആകാംക്ഷ നിറഞ്ഞ വഴിത്തിരിവിലേക്ക്!
മലയാളി കുടുംബപ്രേക്ഷകരുടെ മനം കവർന്ന ത്രില്ലെർ, റൊമാന്റിക്, കോമെഡി പരമ്പര തൂവൽസ്പർശം അടുത്ത ഒരു ത്രില്ലിങ് എപ്പിസോഡിലേക്ക് കടക്കാനൊരുങ്ങുകയാണ് . ഇനിയുള്ള കഥയിൽ ഇവിടെ യുദ്ധം മൂന്നു കൂട്ടർ തമ്മിലാണ്. തുമ്പിയും ശ്രേയയും ഹർഷനും തമ്മിൽ.
തുമ്പിയ്ക്ക് കൂട്ട് അപ്പച്ചി മാത്രമേ ഉള്ളു. എന്നാൽ മറ്റു രണ്ടു കൂട്ടർക്കും ആൾബലവും അധികമാണ്. എന്നാൽ ഇതിനിടയിൽ യുദ്ധം അവസാനിക്കുമ്പോൾ ചേച്ചിയും അനിയത്തിനും നേർക്കുനേർ എത്തുമെന്നും ഉറപ്പാണ്. അവിടെ അനിയതിയ്ക്ക് വേണ്ടി ഈ ചേച്ചി എല്ലാം ക്ഷമിക്കാൻ തയ്യാറാകുമോ? അങ്ങനെ വലിയ ഒരു യുദ്ധം ആണ് പരാമ്പരയിൽ ഒരുങ്ങുന്നത്.
ഇനി ഇതിനിടയിൽ അവിനാഷും സഹദേവനും കാശ് അടിച്ചു മാറ്റുന്ന മറ്റൊരു അടവും കൊണ്ടിറങ്ങുന്നുണ്ട്. അത് എന്താകും എന്ന് പറയാൻ സാധിക്കില്ല എങ്കിലും ഒന്ന് ഉറപ്പിച്ചു പറയാം എന്തോ ഉടായിപ്പാണ് . അതുമാത്രമല്ല, ഉറപ്പായും പണി പാലും വെള്ളത്തിൽ വാങ്ങുകയും ചെയ്യും. ഇത്തവണ അവിനാഷും സഹദേവനും ജയിലിലും ആകും…. ഇനി ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റ് കൂടി വരുന്നുണ്ടല്ലോ….
വിച്ചുവിന്റെ സ്വപ്നം.. കുറെ ആയി വച്ചു സ്വപ്നം ഒന്നും കാണാതെയിരിക്കുകയായിരുന്നു. കഴിഞ്ഞ വെട്ടം വലിയ പ്രശ്നങ്ങൾ സംഭവിച്ചെങ്കിലും വിവേക് എന്നൊരു പുത്തൻ കഥാപാത്രത്തിലൂടെ കഥ കടന്നുപോയി… അങ്ങനെ വിച്ചുവിന്റെ സ്വപ്നത്തിനു അവിടെ സ്പെയ്സ് ഉണ്ടായിരുന്നില്ല. എന്നാൽ അതിനു മുന്നേയുള്ള ട്രാക്ക് അടിപൊളിയായിരുന്നു.
ദേ ഇപ്പോൾ വീണ്ടും വിച്ചു സ്വപ്നം കണ്ടു ഞെട്ടിയെഴുന്നേൽക്കുകയാണ്. പക്ഷെ ആ ഒരു സീൻ കാണിക്കുന്നത് കണ്ടിട്ട്, ആ സ്വപ്നം അത്ര നല്ലത് ആണെന്ന് തോന്നുന്നില്ല… എന്തോ ഭയപെപടുത്തുന്ന സ്വപ്നം ആണ്. ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് കടക്കുമ്പോൾ തൂവൽസ്പർശം പരമ്പരയിൽ ഇനി എന്ത് സംഭവിക്കും എന്ന് കാണാം… കൂടുതൽ അറിയാം വീഡിയോയിലൂടെ….
about thovalsparsham
